‘ആരു നീ ലൈലയോ…’; ആ റീൽസ് ചിത്രീകരിച്ചത് ഞായറാഴ്ചയെന്ന് നഗരസഭാ ജീവനക്കാരുടെ വിശദീകരണം – വൈറൽ വിഡിയോ
തിരുവല്ല: നഗരസഭയിലെ ജീവനക്കാർ ഓഫിസിൽവച്ച് ചിത്രീകരിച്ച റീൽസ് വിവാദമായതിനു പിന്നാലെ, ഞായറാഴ്ചയാണ് വിഡിയോ ചിത്രീകരിച്ചതെന്ന വിശദീകരണവുമായി ജീവനക്കാർ. നഗരസഭാ സെക്രട്ടറി അവധിയിലായിരുന്നതിനാൽ സീനിയർ സൂപ്രണ്ടിനാണ് വിശദീകരണം നൽകിയത്. ദുരന്തനിവാരണത്തിന്റെ ഭാഗമായി കലക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അന്ന് ഇവർ ജോലിക്കെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീൽസ് എടുത്തതെന്നും ജീവനക്കാരുടെ വിശദീകരണത്തിൽ പറയുന്നു.
.
അതേസമയം, നഗരകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചു തുടർ നടപടികൾ സ്വീകരിക്കുമെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു. ഓഫിസ് സമയത്ത് ഓഫിസിനുള്ളിൽ റീൽസ് പകർത്തിയത് അച്ചടക്ക ലംഘനമാണെന്നു ചൂണ്ടിക്കാട്ടി നഗരസഭാ സെക്രട്ടറി ജീവനക്കാർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. കൈപ്പറ്റി 3 ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകിയില്ലെങ്കിൽ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നാണ് നോട്ടിസിൽ പറയുന്നത്.
.
ഓഫീസിൽ വെച്ച് ചിത്രീകരിച്ച് വിവാദമായ റീൽസ് കാണാം
‘ആരു നീ ലൈലയോ’…
സർക്കാർ ഓഫിസിൽ ഡ്യൂട്ടിക്കിടെ റീൽസ് ചിത്രീകരണം: ജീവനക്കാരോട് വിശദീകരണം തേടി pic.twitter.com/ivviU4eZ2Z— Malayalam News Desk (@MalayalamDesk) July 3, 2024
.