ഹജ്ജിനെത്തിയ ബന്ധുക്കളെ കാണാൻ കുടുംബ സമേതം മക്കയിലെത്തിയ മലയാളി പ്രവാസി മരണപ്പെട്ടു

മക്ക: മലയാളി പ്രവാസി മക്കയിൽ നിര്യാതനായി. കോഴിക്കോട് ഓമശ്ശേരി സ്വദേശി അഷ്‌റഫ്‌ (47) ആണ്​ ഹൃദയാഘാതം മൂലം മരിച്ചത്​. സൌദിയിലെ ഹായിലിൽ ബഖാല നടത്തിവരികയായിരുന്നു. കെഎംസിസി പ്രവർത്തകനായിരുന്നു.  നാട്ടിൽ നിന്ന് ഇത്തവണത്തെ ഹജ്ജ് കർമത്തിനെത്തിയ കുടുംബാംഗങ്ങളെ സന്ദർശിക്കാനായി കുടുംബ സമേതം കഴിഞ്ഞ ദിവസം മക്കയിലെത്തിയതായിരുന്നു.

മക്കയിൽ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട അഷ്റഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്ക കെഎംസിസിയുടെ നേതൃത്വത്തിൽ മൃതദേഹം മക്കയിൽ തന്നെ മറവ് ചെയ്യുന്നതിനുളള നടപടിക്രമങ്ങൾ പുരോഗമിച്ച് വരികയാണ്.

.

Share
error: Content is protected !!