ഉംറക്കെത്തിയ മലയാളി യുവതി മക്കയിൽ മരിച്ചു

ഉംറ നിര്‍വഹിക്കാനായി എത്തിയ മലയാളി യുവതി മക്കയിൽ മരിച്ചു. കണ്ണുര്‍ മയ്യില്‍ കുറ്റിയാട്ടൂര്‍ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25) യാണ് മരണപ്പെട്ടത്. ഉംറ ചെയ്തു കൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

ഖത്തറിലായിരുന്ന ഇവര്‍ ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തിയതായിരുന്നു. ഖത്തറിലെ അറഫാത്ത് ഉംറ ഗ്രൂപ്പിലായിരുന്നു ഇവർ വന്നത്.  ഭര്‍ത്താവ് ഷറഫുദ്ദീന്‍ സഖാഫി തളിപ്പറമ്പായിരുന്നു ഗ്രൂപ്പിൻ്റെ അമീർ.

ഞായറാഴ്ച രാത്രി ഹറമില്‍ പ്രാര്‍ഥന നടത്തുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെയോടെ മരണപ്പെട്ടു. ഖത്തറില്‍ സന്ദര്‍ശക വിസയ്‌ക്കെത്തിയതായിരുന്നു. പിതാവ്: അബ്ദുര്‍റഹ്മാന്‍. മാതാവ്: കുഞ്ഞാമിന. മക്കള്‍: റഹ്മത്ത്, മുഹമ്മദ്. മയ്യിത്ത് മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

.

Share