മകളോടൊപ്പം ഉംറ ചെയ്യാനെത്തിയ മലയാളി പ്രവാസി കഅബയുടെ മുറ്റത്ത് കുഴഞ്ഞ് വീണ് മരിച്ചു

മക്ക: ഉംറ കർമ്മത്തിനിടെ മക്കയിലെ മസ്ജിദുൽ ഹറമിൽ മലയാളി കുഴഞ്ഞു വീണ് മരിച്ചു. പാലക്കാട്, പട്ടാമ്പി കൊപ്പം വല്ലപ്പുഴ സ്വദ്ദേശി എൻ.കെ.മുഹമ്മദ് എന്ന വാപ്പു (53) ആണ് മരിച്ചത്. ഉംറ കർമ്മത്തിൻ്റെ ഭാഗമായി കഅബ ത്വവാഫ് ചെയ്തുകൊണ്ടിരിക്കെ മതാഫിൽ കുഴഞ്ഞ് വീഴുകയായിരുന്നു.

ജിദ്ദയിലെ കഫ്തീരിയയിൽ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. ഖമീസ് മുഷൈത്തിൽ  ജോലി ചെയ്യുന്ന മരുമകനും മകളും ഉംറചെയ്യാനായി മക്കയിൽ എത്തുന്നുണ്ടെന്ന് അറിഞ്ഞ് അവർക്കൊപ്പം ഉംറ ചെയ്യാനായി എത്തിയതായിരുന്നു ഇദ്ദേഹവും. ജിദ്ദയിലെ കഫ്തീരിയയിലെ ജോലിക്ക് ശേഷം ഇന്നലെ രാത്രി വളരെ വൈകിയാണ് ഇദ്ദേഹം ഉംറ ചെയ്യാനായി മക്കയിലെത്തിയത്.

ഉംറയുടെ ആദ്യ കർമ്മമായ ത്വവാഫിനിടെയിലായിരുന്നു ഇദ്ദേഹം കുഴഞ്ഞ് വീണത്. ആദ്യ നാല് ത്വവാഫ് പൂർത്തിയാക്കിയിരുന്നു. ഉടൻ തന്നെ അജിയാദ് എമർജൻസി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഹൃദയാഘാതമാണ് മരണകാരണമമെന്ന് ഡോക്ടർമാർ പറഞ്ഞു.

വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. അബ്ദുൽ ലത്തിഫിൻറെ പിതാവാണ്.നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.

.

 

Share
error: Content is protected !!