ഇസ്രായേൽ – ഇറാൻ സംഘർഷം: തിരിച്ചടിക്കാൻ സജ്ജമെന്ന് ഇസ്രായേൽ, യുദ്ധം കനത്താൽ ലോക രാഷ്ട്രീയം തന്നെ കലങ്ങിമറിയും, ആശങ്കയിൽ ഗൾഫ് രാജ്യങ്ങൾ
ഇറാനെതിരെ ഇസ്രായേല്‍ വ്യോമാക്രമണത്തിന് മുതിരുമോ എന്ന് ഉറ്റുനോക്കുകയാണ് പശ്ചിമേഷ്യ. ഇറാനെതിരെ ഇസ്രായേൽ തിരിച്ചടിച്ചാൽ അത് പശ്ചിമേഷ്യയെ ഗുരതരമായി ബാധിക്കും. തരിച്ചടിക്കാൻ സജ്ജമാണെന്നാണ് ഇസ്രായേൽ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇസ്രായേൽ ഇനിയും ഇറാനെ ആക്രമിച്ചാൽ യുദ്ധം കനത്തതാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. യുദ്ധത്തിലേക്ക് നീങ്ങരുതെന്നാണ് അമേരിക്കയുടെ താൽപര്യം. എന്നാൽ ഇത് വകവെക്കാതെ നെതന്യാഹു മുന്നോട്ട് പോയാൽ ലോകരാഷ്ട്രീയം തന്നെ കലങ്ങിമറിയും.
.
ഏപ്രിൽ ഒന്നിന് ഇസ്രായേൽ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റ് ആക്രമിച്ചതോടെയാണ് പുതിയ സംഘർഷം രൂപപ്പെട്ടത്. ഇസ്രായേൽ നടത്തിയ ആക്രമണത്തിന് നിയമാനുസൃതമായ മറുപടിയാണ് തങ്ങൾ കൊടുത്തതെന്നാണ് ഇറാൻ്റെ വിശദീകരണം. യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 അനുസരിച്ച് നയതന്ത്ര സ്ഥാപനങ്ങൾ ആക്രമിച്ചാൽ, പ്രത്യാക്രണമത്തിന് ഏതൊരുരാജ്യത്തിനും അവകാശമുണ്ട്. ആ അവകാശമാണ് ഇറാൻ ഉപയോഗിച്ചതെന്നും ഇറാൻ വിശദീകരിക്കുന്നു.
.
ഇസ്രായേൽ ഇനി തിരിച്ചടിക്കുന്നില്ലെങ്കിൽ ഇനി കൂടുതൽ ആക്രമണം ഉണ്ടാകില്ലെന്നാണ് ഇറാൻ്റെ നിലപാട്. പക്ഷേ ഇനിയും ഇസ്രായേൽ ആക്രമണത്തിന് മുതിർന്നാൽ ഇറാനിൽനിന്ന് വലിയ പ്രതികരണമുണ്ടാകുമെന്നും ഇറാനിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബാഖരി മുന്നറിയിപ്പ് നൽകി.
.
ഇസ്രയേലിനെ ഇനിയും ആക്രമണത്തിൽ പിന്തുണച്ചാൽ അമേരിക്കയുടെ പശ്ചിമേഷ്യയിലെ സൈനിക താവളങ്ങൾ ലക്ഷ്യമിടുമെന്നും ഇറാൻ ഭീഷണി മുഴക്കി. ഇറാനെ ആക്രമിക്കാൻ ഏതെങ്കിലും രാജ്യങ്ങൾ സഹായിച്ചാൽ അവർക്കെതിരെയും കനത്ത ആക്രമണമുണ്ടാകുമെന്ന് ഇറാൻ ഭീഷണി മുഴക്കുന്നുണ്ട്. സൌദി ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും അമേരിക്കക്ക് സൈനിക താവളങ്ങളുണ്ട്. ഈ താവളങ്ങളുപയോഗിച്ച് അമേരിക്ക ഇറാനെതിരെ ആക്രമണത്തിന് മുതിർന്നാൽ ഇറാൻ്റെ ഭാഗത്ത് നിന്ന് കനത്ത പ്രത്യേക്രമണം ഉണ്ടാകും. ഇത് പശ്ചമേഷ്യയുടെ ഭാവി കൂടുതൽ കലുഷിതമാക്കും. ഇതോടെ ലോകരാഷ്ട്രീയം കലങ്ങി മറികുയകയും ചെയ്യും.
.
എന്നാൽ ഇറാനെതിരെ കൂടുതൽ സൈനിക നടപടികൾ വേണ്ടെന്ന നിലപാടാണ് ബൈഡൻ ഭരണകൂടത്തിനുള്ളത്. ഇക്കാര്യം ബൈഡൻ നെതന്യാഹുവിനെ അറിയിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു. ഇതു കേട്ട് നെതന്യാഹു അടങ്ങിയിരിക്കുകയാണെങ്കിൽ യുദ്ധഭീതി ഇല്ലാതാകും. സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി നെതന്യാഹു ഇറാനെതിരായ ആക്രമണം തുടർന്നാൽ പശ്ചിമേഷ്യയെ മാത്രമല്ല ലോകത്തെയാകെ ബാധിക്കുന്ന യുദ്ധമായി അത് മാറും. ഇറാനെ പിന്തുണക്കാൻ റഷ്യയോ ചൈനയോ വടക്കൻ കൊറിയയോ നേരിട്ടെത്തിയാൽ രംഗം മാറും.
.
ഇത് ലോക സാമ്പത്തിക രംഗത്തെ അവതാളത്തിലാക്കും. ഗൾഫ് രാജ്യങ്ങൾ ഇത്തരമൊരു സാഹചര്യം ഭയപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ യുദ്ധം ഒഴിവാക്കാൻ സൌദിയും യുഎഇയുമുൾപ്പെടെയുളള ജിസിസി രാജ്യങ്ങൾ അമേരിക്കയ്ക്കും ഇസ്രായേലിനും മേൽ സമ്മർദം ശക്തമാക്കിയിരിക്കുകയാണ്.
.