സൗദിയിൽ പെരുന്നാൾ മാസപ്പിറവി നിരീക്ഷിക്കാൻ നിർദ്ദേശം

സൗദിയിൽ പെരുന്നാൾ മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതയുടെ നിർദ്ദേശം. റമദാൻ 29ന് (ഏപ്രിൽ 8ന്) തിങ്കളാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് രാജ്യത്തെ എല്ലാ മുസ്ലിംഗളോടും കോടതി ആഹ്വാനം ചെയ്യുന്നത്.

നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറിലൂടെയോ മാസപ്പിറവി നിരീക്ഷിക്കാം. മാസപ്പിറ കാണുന്നവർ അക്കാര്യം അടുത്തുള്ള കോടതിയെ അറിയിക്കണമെന്നും സാക്ഷ്യം രജിസ്റ്റർ  ചെയ്യണമെന്നും കോടതി പറഞ്ഞു.

മാസപ്പിറവി കാണാൻ കഴിവുള്ളവർക്ക് വിവിധ മേഖലകളിൽ ഇതിനായി രൂപീകരിച്ചിട്ടുള്ള സമിതികളിൽ ചേർന്ന് പ്രവർത്തിക്കാമെന്നും കോടതി അറിയിച്ചു.

തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമായാൽ ഏപ്രിൽ 9ന് ചൊവ്വാഴ്ച ചെറിയ പെരുന്നാളായിരിക്കും. എന്നാൽ തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ ചൊവ്വാഴച റമദാൻ 30 പൂർത്തിയാക്കി, ഏപ്രിൽ 10ന് ബുധനാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ.

 

 

Share
error: Content is protected !!