ശാരീരികാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് പോകും വഴി ഹൃദയാഘാതംമൂലം പ്രവാസി മലയാളി മരിച്ചു
ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴി മലയാളി മരിച്ചു. മലപ്പുറം തിരൂർ സൗത്ത് അമര സ്വദേശി കെളപ്പിൽ അബ്ദുൽ ഷുക്കൂർ ആണ് മരിച്ചത്. 69 വയസായിരുന്നു. റിയാദ് മലാസിലെ ഉബൈദ് ആശുപത്രിയിൽ എത്തും മുമ്പ് യാണ് ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഹൃമൃതദേഹം മലാസിലെ ഉബൈദ് ആശുപത്രിയിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്.
റിയാദിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായി ജോലി ചെയ്യുകയാണ് കെളപ്പിൽ അബ്ദുൽ ഷുക്കൂർ. പിതാവ്: ഇമ്പിച്ചി (പരേതൻ), മാതാവ്: കദീജ കുട്ടി (പരേത). ഭാര്യമാർ: ബീഫാത്തു, നദീറ. മക്കൾ: ഹസീന, നസിബ്, ആസിം, സഫൂറ, സുഹൈൽ. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കും. ഇതിനാവശ്യമായ നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, ഇസ്ഹാഖ് താനൂർ, മുസമ്മിൽ തിരൂരങ്ങാടി എന്നിവർ രംഗത്തുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക