പാർക്കിൽ നിന്നും മുതല രക്ഷപ്പെട്ടു; തിരച്ചിലിനൊടുവിൽ റോഡിലിട്ട് പിടികൂടി – വീഡിയോ

സൌദിയിൽ ഖത്തീഫ് ഗവർണറേറ്റിലെ പാർക്ക് അധികൃതർ അടച്ച് പൂട്ടി. പാർക്കിലുണ്ടായിരുന്ന ഒരു മുതല പുറത്തേക്ക് രക്ഷപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ മുതലയെ പിന്നീട് റോഡിലിട്ട് പിടികൂടിയെങ്കിലും, സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി പാർക്ക് അടച്ച് പൂട്ടുകയായിരുന്നു.

 

 

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share