നബിദിനം ആചരിച്ച് ഗൾഫ് രാജ്യങ്ങളും; യുഎഇയിൽ നാളെ പൊതു അവധി

ഇന്ന് നബിദിനം ആചരിച്ച് ഗൾഫ് രാജ്യങ്ങളും. അറബ് പാരമ്പര്യം വിളിച്ചോതുന്ന സാംസ്കാരിക പരിപാടികൾ കൊണ്ടു സജീവമാണ് മിക്കയിടങ്ങളും. യുഎഇയിൽ നാളെയാണ് നബിദിന അവധി.

മുഹമ്മദ് നബി പകർന്ന സനേഹത്തിന്റെയും കരുണയുടെയും സേവനത്തിന്റെയും മാതൃകകൾ ജീവിതത്തിൽ പകർത്തണമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

ഒമാൻ, ബഹ്റൈൻ തുടങ്ങി മിക്ക ഗൾഫ് രാജ്യങ്ങളിലും ഇന്നാണ് നബിദിനാഘോഷം. ഒമാനിൽ വിവിധ മലയാളീ കൂട്ടായ്മകളുടെ നേതൃത്വത്തിൽ മദ്രസ്സകളിലും ആഘോഷം ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് ഇന്ന് പൊതു അവധിയാണ്. എന്നാൽ സൌദി അറേബ്യയിൽ നബി ദിനാഘോഷമില്ല.

യുഎഇയിൽ വെള്ളിയാഴ്ച്ച നബിദിന അവധിക്കൊപ്പം ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ മൂന്നു ദിവസത്തെ പൊതു അവധി ലഭിക്കും. അബുദാബി, ദുബായ് എമിറേറ്റുകളിൽ നാളെ പാർക്കിംഗ് സൗജന്യമാണ്. അബുദാബിയിൽ നാളെ ടോൾ ഈടാക്കില്ല. ഷാർജയിലും ഇന്നും നാളെയും പാർക്കിങ് സൗജന്യമാണ്.

പബ്ലിക് പാര്‍ക്കിങ് സൗജന്യമായിരിക്കുമന്ന് ഷാര്‍ജ മുന്‍സിപ്പാലിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്തംബര്‍ 28ന് പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പൊതു മേഖലാ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 28 വ്യാഴാഴ്ച ശമ്പളത്തോട് കൂടിയ അവധിയാണ് ലഭിക്കുക. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ നാലു ദിവസമാണ് അവധി.

ഒക്ടോബര്‍ രണ്ടിനാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സൗജന്യ പാര്‍ക്കിങ് ലഭിക്കുക. ശനി, ഞായര്‍ ദിവസങ്ങള്‍ പാര്‍ക്കിങ് നിരക്ക് ബാധകമാണ്. അതേസമയം ബ്ലൂ പാര്‍ക്കിങ് ചിഹ്നമുള്ള 7 ഡേ പാര്‍ക്കിങ് സോണുകളില്‍, അവധി ദിവസങ്ങളിലും വാരാന്ത്യത്തിലും പാര്‍ക്കിങ് നിരക്ക് ബാധകമാണ്. യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 29, വെള്ളിയാഴ്ചയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം അബുദാബിയിലും സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. നബിദിന അവധിയായ സെപ്തംബര്‍ 29നാണ് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചത്. പൊതു അവധിയായ വെളളിയാഴ്ച മുതല്‍ ശനിയാഴ്ച രാവിലെ 7.59 വരെ സര്‍ഫസ് പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐറ്റിസി) അറിയിച്ചു. ഔദ്യോഗിക അവധി ദിവസം മുസഫ എം-18 ട്രക്ക് പാര്‍ക്കിങ് ലോട്ടിലെ പാര്‍ക്കിങും സൗജന്യമായിരിക്കും.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!