ഇന്ന് മുഹറം ഒന്ന്; പുതവർഷ പുലരിയിൽ പുതുവസ്ത്രമണിഞ്ഞ് കഅബ – വീഡിയോ
ഇന്ന് ഹിജ്റ വർഷം 1446, മുഹറം ഒന്ന്. ഹിജ്റ വർഷകലണ്ടർ പ്രകാരം പുതുവർഷാരംഭമാണ് ഇന്ന്. മക്കയിലെ വിശുദ്ധ കഅബയെ പുതിയ കിസ് വ അണിയിച്ചു. ഇന്നലെ രാത്രി 10 മണിക്കാണ് ചടങ്ങ് ആരംഭിച്ചത്.
ഹറം കാര്യാലയ മേധാവികളുടെ നേതൃത്വത്തിൽ കിസ് വ ഫാക്ടറി ഉദ്യോഗസ്ഥരും ഹറം കാര്യാലയ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് ചടങ്ങ് നടത്തിയത്. കഅബക്ക് ചുറ്റും പ്രത്യേക ബാരിക്കേടുകൾ സ്ഥാപിച്ചായിരുന്നു ചടങ്ങ്.
.
കിസ് വ നിർമാണ ഫാക്ടറിയിൽ നിന്ന് പ്രത്യേക ട്രക്കിലാക്കി കിസ് വ ഹറമിലേക്ക് കൊണ്ടുപോകുന്നു.
عاجل 🔴
الآن من مجمع الملك عبدالعزيز ..
مشاهد حية لنقل #كسوة_الكعبة لعام 1446 هـ إلى الحرم المكي.
— خبر عاجل (@AJELNEWS24) July 6, 2024
.
ചടങ്ങിൽ പങ്കെടുക്കുന്നതിനായി മുതിർന്ന ഉദ്യോഗസ്ഥരും ഹറം അധികൃതരും ഹറമിലേക്ക് വരുന്നു.
فيديو| لتزداد بهاء وجمالا..
#كسوة_الكعبة الجديدة تصل إلى محيط الكعبة المشرفة #الإخبارية pic.twitter.com/Ldt9d2rNCP
— قناة الإخبارية (@alekhbariyatv) July 6, 2024
.
فيديو | مسيرة من التعظيم..
#كسوة_الكعبة الجديدة في طريقها إلى صحن المطاف#الإخبارية pic.twitter.com/AQfHiRznad— قناة الإخبارية (@alekhbariyatv) July 6, 2024
.
ഏകദേശം 51 കോടിയിലേറെ രൂപ ചെലവ് വരുന്ന പുതിയ പുടവ നിർമിച്ചത് 159 തൊഴിലാളികൾ ചേർന്നാണ്. ഇന്നലെ രാത്രി മക്കയിലെ കിസ്‌വാ ഫാക്ടറിയിൽ നിന്നുള്ള ട്രക്ക് ഹറം പള്ളിക്കരികിലെത്തി. പ്രവാചകന്റെ കാലം മുതലേ കഅ്ബയുടെ സൂക്ഷിപ്പുകാരായ കുടുംബത്തിന്റെ സാന്നിധ്യം ചടങ്ങിലുണ്ടാകും. അവരാണ് കിസ്‌വയേറ്റു വാങ്ങുന്നത്. കഅ്ബയെ അണിയിക്കുന്ന മൂടുപടമായ കിസ്‌വ പുടവ അത് നിർമിച്ച തൊഴിലാളികൾ തന്നെ കഅ്ബക്കരികിലേക്ക് കൊണ്ടുവരും.
.
فيديو | في مشهد مهيب وتنظيم عال..
رجال الأمن يشاركون في نقل #كسوة_الكعبة الجديدة#الإخبارية pic.twitter.com/wD2MzfE7OE
— قناة الإخبارية (@alekhbariyatv) July 6, 2024
.
كساؤك حلة بالعشق قد صنعت
حريراً من قماش الطهر مخصوصاً#كسوة_الكعبة pic.twitter.com/oQiNgknBwR— أخبار منطقة المدينة المنورة (@News_Almadinah) July 7, 2024
.
.
15 മീറ്റർ ഉയരവും 12 മീറ്റർ വരെ നീളവുമുണ്ടാകും കിസ്‌വയുടെ നാലു പ്രധാന കഷ്ണങ്ങൾക്ക്. ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്ത പട്ട് പരുത്തിയുമായി ചേർത്താണ് ഇത് നെയ്യുന്നത്. ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വെള്ളിയും സ്വർണം പൂശിയ നൂലും ഉപയോഗിച്ച് അലങ്കരിക്കും. ഏകദേശം 1000 കിലോഗ്രാം പട്ട് ഉപയോഗിച്ചാണ് കിസ് വയുടെ നിർമ്മാണം. 120 കിലോഗ്രാം സ്വർണ്ണ നൂലും, 100 കിലോഗ്രാം വെള്ളി നൂലും ഇതിനാവശ്യമാണ്. ഖുറാൻ വചനങ്ങളാണിതിൽ രേഖപ്പെടുത്തുക.
.
يعمل على رفعها نحو 159 شخصاً ومطرزة بالذهب والحرير.. #السعودية تبدأ مراسم تغيير #كسوة_الكعبة المشرفة مع دخول العام الهجري الجديد 1446#الحدث pic.twitter.com/kT3cVI9723
— ا لـحـدث (@AlHadath) July 7, 2024
.
كساؤك حلة بالعشق قد صنعت
حريراً من قماش الطهر مخصوصاً#كسوة_الكعبة pic.twitter.com/oQiNgknBwR— أخبار منطقة المدينة المنورة (@News_Almadinah) July 7, 2024
.
159 തൊഴിലാളികൾ പത്ത് മാസമെടുത്താണ് കഅ്ബക്കുള്ള പുത്തൻ പുടവ തയ്യാറാക്കുന്നത്. ഹജ് തീർഥാടനത്തിലെ പ്രധാന കർമമായ അറഫാ സംഗമ ദിനത്തിൽ പ്രഭാത നമസ്‌കാരത്തോടെയാണ് സാധാരണ കഅ്ബയ്ക്ക് പുതിയ പുടവ അണിയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തോളമായി മുഹറം 1നാണ് ഈ ചടങ്ങ് നടത്തി വരുന്നത്.
.
#كسوة_الكعبة 🕋⬇️
➖ يتم إنتاج القطع المذهبة بشكل يدوي
➖ تبلغ كمية أسلاك الذهب 120 كلجم و 100 كلجم من الفضة
➖ يتابع فريق مختص صيانتها طوال العام على أعلى معايير الدقة والجودة
➖ تتجاوز تكلفتها 25 مليون ريال كأغلى رداء في العالم على مر التاريخ #السعودية_الآن pic.twitter.com/XgSdUEcneO— السعودية الآن (@Saudia_alaantv) July 6, 2024
.
فيديو | بدء عملية رفع #كسوة_الكعبة المشرفة الجديدة#الإخبارية pic.twitter.com/T7pi6xcwB2
— قناة الإخبارية (@alekhbariyatv) July 6, 2024
.
പരമ്പരാഗത ഈജിപ്ഷ്യൻ കരകൗശല വിദഗ്ധരാണ് പണ്ട് കിസ്‌വ നിർമിച്ചിരുന്നത്. 1962 ൽ സൗദി ഭരണകൂടം കിസ്‌വയുടെ നിർമാണം ഏറ്റെടുത്തു. ഇതിനായി ഒരു ഫാക്ടറി തന്നെ മക്കയിലുണ്ട്. നീക്കം ചെയ്യുന്ന കഅ്ബയുടെ പുടവ കഷ്ണങ്ങളാക്കി വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നൽകാറാണ് പതിവ്. പ്രവാചകന്റെ കാലത്തിന് ശേഷം പാരമ്പര്യമായി തുടങ്ങിയതാണ് കിസ്‌വ മാറ്റുന്ന ചടങ്ങ്.
.




Pingback: പശുക്കടത്ത് സംഘങ്ങളെ നേരിടും; ആയുധ ലൈസൻസിന് കൂട്ടത്തോടെ അപേക്ഷ നൽകി ഹരിയാനയിലെ ഗോരക്ഷകർ, ജനങ്