എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ മത്സരിക്കാൻ ഇറാനിലെത്തിയ സൗദി അൽ നസർ ക്ലബ്ബിന് ഇറാൻ ആരാധകരുടെ ഉജ്ജ്വല സ്വീകരണം – വീഡിയോ

എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ പോരാടാനായി ഇറാനിലെത്തിയ സൌദി ക്ലബ്ബ് അൽ നസർ എഫ് സി ടീമിനെ വൻ ജനക്കൂട്ടമാണ് ടെഹ്റാനിൽ സ്വീകരിച്ചത്. സെപ്റ്റംബർ 19 ന് ടെഹ്‌റാനിൽ ഇറാൻ ക്ലബ്ബായ പെർസെപോളിസ് എഫ് സിക്ക് എതിരെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ എഫ് സിയുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം. നഗരത്തിലൂടനീളം സൌദി ടീമായ അൽ നസർ ക്ലബ്ബിന് സ്വാഗതമാശംസിച്ച് കൊണ്ട് കൂറ്റൻ ഫ്ളക്സുകളും സ്ഥാപിച്ചിച്ചുണ്ട്. നെയ്മറിന്റെ അൽ ഹിലാൽ എഫ് സി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ മുംബൈ സിറ്റി എഫ് സിക്ക് ഒപ്പം ഗ്രൂപ്പ് ഡിയിലാണ്.

എഎഫ്സി ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ എഫ് സിയടക്കം നാല് സൗദി പ്രൊ ലീഗ് ക്ലബ്ബുകളാണ് ഉള്ളത്. ചരിത്രപരമായ ഇറാൻ എവേ പോരാട്ടത്തിനാണ് സൗദി പ്രൊ ലീഗ് ക്ലബ്ബുകൾ ഇത്തവണ തയാറെടുക്കുന്നത്. കാരണം, 2016 നു ശേഷം സൗദി പ്രൊ ലീഗ് ക്ലബ്ബുകൾ എവേ പോരാട്ടത്തിനായി ഇറാനിൽ പ്രവേശിച്ചിട്ടില്ല.

ന്യൂട്രൽ സ്റ്റേഡിയത്തിലായിരുന്നു ഇറാൻ ക്ലബ്ബുകളും സൗദി അറേബ്യൻ ക്ലബ്ബുകളും കഴിഞ്ഞ കുറച്ചുനാളുകളായി ഏറ്റു മുട്ടുന്നത്. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഉലഞ്ഞതോടെ 2016 നു ശേഷം സൗദിക്കാർക്ക് ഇറാനിൽ പ്രവേശനമില്ല. എന്നാൽ, എഎഫ്സി ചാമ്പ്യൻസ് ലീഗിൽ സൗദി പ്രൊ ലീഗ് ക്ലബ്ബുകൾക്ക് എവേ പോരാട്ടത്തിനായി ഇറാനിയൻ ക്ലബ്ബുകൾക്ക് എതിരെ ഇറാനിൽ കളിക്കാനുള്ള അവസരം ഒരുങ്ങി.

 

അൽ നസർ ക്ലബ്ബിനെ ഇറാനിലെ ആരാധകർ ടെഹ്റാനിൽ സ്വീകരിക്കുന്ന വീഡിയോകൾ

 

ഇറാനിലെത്തിയ അൽ നസർ താരങ്ങൾ വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്ക് പോകുമ്പോൾ കാണാനെത്തിയ ആരാധകർ.

 

അൽ നസർ താരങ്ങൾ താമസിക്കുന്ന ഹോട്ടലിലും ആരാധകർ തിങ്ങി നിറഞ്ഞു.

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share