മുസ്‌ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ചതിൽ മാപ്പ് ചോദിച്ച് അധ്യാപിക; അവർക്ക് ഒരു ദുഃഖവുമില്ലെന്നും ഞങ്ങളെ ഒന്ന് വിളിക്കാൻ പോലും ഇത് വരെ തയ്യാറായിട്ടിലെന്നും കുട്ടിയുടെ കുടുംബം
ഉത്തർപ്രദേശിൽ മുസ്‌ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ചതിൽ മാപ്പ് ചോദിച്ച് അധ്യാപിക. തെറ്റ് പറ്റിയെന്ന് അധ്യാപിക തൃപ്ത ത്യാഗി പറഞ്ഞു. താൻ ഹിന്ദു-മുസ്‌ലിം വർഗീയത ഉദ്ദേശിച്ച് ചെയ്തതല്ലെന്നും അധ്യാപിക പറഞ്ഞു.
താൻ ചെയ്തതിൽ ലജ്ജിക്കുന്നില്ലെന്നായിരുന്നു ഇന്നലെ പറഞ്ഞത്. അധ്യാപികയായി താൻ ഗ്രാമത്തിലെ ജനങ്ങളെ സേവിച്ചിട്ടുണ്ടെന്നും ഗ്രാമവാസികൾ തനിക്കൊപ്പമുണ്ടെന്നും അവർ പറഞ്ഞിരുന്നു. ഹോംവർക്ക് ചെയ്യാത്തതിനാലാണ് കുട്ടിയെ അടിപ്പിച്ചത് എന്നായിരുന്നു അധ്യാപിക ആദ്യം പറഞ്ഞത്.
അതേസമയം അധ്യാപികക്കെതിരായ കേസ് പിൻവലിക്കാൻ തനിക്കുമേൽ സമ്മർദമുണ്ടെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. അധ്യാപിക പറയുന്നതെല്ലാം പച്ചക്കള്ളമാണ്. അധ്യാപികക്ക് കുട്ടിയെ തല്ലിച്ചതിൽ ഒരു ദുഃഖവുമില്ല. വലിയ വിവാദമായിട്ടും കുടുംബത്തെ ഒന്ന് വിളിക്കാൻ പോലും അധ്യാപിക തയ്യാറായിട്ടില്ലെന്നും കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
‘അവൻ വളരെ അസ്വസ്ഥനായിരുന്നു. രണ്ട് ദിവസം ഭക്ഷണം കഴിച്ചില്ല. ഇത്തരമൊരു സംഭവം ഒരു ചെറിയ കുട്ടിയെ എങ്ങനെ ബാധിക്കുമെന്ന് ഇതിൽ നിന്ന് മനസിലാക്കാം’- അദ്ദേഹം പ്രതികരിച്ചു. സംഭവത്തിന് ശേഷം കുട്ടിക്ക് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടായെന്നും അവന്റെ അവസ്ഥ വഷളായതായും പിതാവ് പറഞ്ഞു.
ഒടുവിൽ കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കായി മീററ്റിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ‘അവന് കുറച്ച് സ്വകാര്യത ആവശ്യമാണെന്ന് ഡോക്ടർ ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ അത് ഉറപ്പാക്കി. അതോടെയാണ് അവസ്ഥ കുറച്ച് ഭേദമായത്’- പിതാവ് വിശദമാക്കി.
മകൻ കരഞ്ഞുകൊണ്ടാണ് അന്ന് സ്‌കൂൾ വിട്ട് വീട്ടിലെത്തിയതെന്ന് കുട്ടിയുടെ മാതാവ് റുബീന പറഞ്ഞു. സംഭവം വിവാദമായ ശേഷവും പ്രതിയായ അധ്യാപിക നടപടിയെ ന്യായീകരിക്കുകയാണെന്ന് പിതാവ് മുഹമ്മദ് ഇർഷാദും വെളിപ്പെടുത്തി.
‘അൽജസീറ’ ചാനലിനോടാണ് കുടുംബം പ്രതികരിച്ചത്. ”ഇന്നലെ എന്റെ മകൻ കരഞ്ഞുകൊണ്ടാണ് വീട്ടിലെത്തിയത്. മാനസികമായി തകർന്നിരുന്നു. ഇങ്ങനെയല്ല കുട്ടികളോട് പെരുമാറേണ്ടത്’-കരഞ്ഞുകൊണ്ട് റുബീന പറഞ്ഞു.
സഹപാഠികളെക്കൊണ്ട് അടിപ്പിക്കുന്ന ശീലം ഇതേ അധ്യാപികയ്ക്കു നേരത്തെയുമുണ്ടെന്ന് അവർ വെളിപ്പെടുത്തി. പാഠഭാഗങ്ങൾ കാണാതെ പഠിച്ചില്ലെന്ന് ആരോപിച്ച് ഇവരുടെ ബന്ധുവായ മറ്റൊരു കുട്ടിക്കെതിരെയും ഇത്തരത്തിൽ നടപടി സ്വീകരിച്ചതായി
അധ്യാപികയായ തൃപ്ത ത്യാഗി വിദ്യാർത്ഥികളോട് ഓരോന്നായി അവനെ അടിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് പിതാവ് ഇർഷാദ് പറഞ്ഞു. ”അവൻ പാഠഭാഗം കാണാതെ പഠിച്ചിട്ടില്ലെന്നു പറഞ്ഞാണു നടപടിയെ അവർ ന്യായീകരിക്കുന്നത്. എന്നാൽ, എന്റെ മകൻ പഠനത്തിൽ മിടുക്കനാണ്. ട്യൂഷനും പോകുന്നുണ്ട്. എങ്ങനെയൊണ് ഒരു ടീച്ചർക്ക് ഇങ്ങനെ പെരുമാറാൻ പെരുമാറാൻ കഴിയുന്നതെന്നു മനസിലാകുന്നില്ല. അവരുടെ ഉള്ളിൽ നിറയെ വിദ്വേഷമാണെന്നാണു തോന്നുന്നത്. രാജ്യത്തു മുഴുവൻ പ്രചരിക്കുന്ന മുസ്‌ലിം വിരുദ്ധ വിദ്വേഷത്തിന്റെ ഫലമാണിത്”-അദ്ദേഹം പറഞ്ഞു.
നീതി ലഭിക്കുമെന്നു പ്രതീക്ഷയില്ലാത്തതിനാൽ സംഭവത്തിൽ പരാതി നൽകുന്നില്ലെന്ന് ഇർഷാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. അധ്യാപിക സംഭവത്തിൽ മാപ്പുപറഞ്ഞിട്ടുണ്ട്. എന്നാൽ, ഇത്തരമൊരു അന്തരീക്ഷത്തിൽ തന്റെ കുട്ടിയെ പഠിപ്പിക്കാനാകില്ല. അതുകൊണ്ട് നേരത്തെ അടച്ച ഫീ തിരിച്ചുവാങ്ങി അവനെ അവിടെനിന്നു മാറ്റി മറ്റൊരു സ്ഥാപനത്തിൽ ചേർക്കുമെന്നും പിതാവ് അറിയിച്ചു.
മുസഫർനഗറിൽനിന്ന് 30 കി.മീറ്റർ ദൂരത്തുള്ള കുബ്ബാപൂരിലെ നേഹ പബ്ലിക് സ്‌കൂളിലാണു രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. അധ്യാപികയായ തൃപ്ത ത്യാഗിയാണ് ക്ലാസിലെ മുസ്‌ലിം വിദ്യാർത്ഥിയെ എഴുന്നേൽപ്പിച്ചുനിർത്തിയ ശേഷം മറ്റുള്ള വിദ്യാർത്ഥികളോട് മർദിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സഹപാഠിയുടെ മുഖത്ത് അടിക്കാൻ നിർദേശിച്ചു. മുസ്‌ലിം വിദ്യാർത്ഥികളെ താൻ ഇത്തരത്തിൽ കൈകാര്യം ചെയ്യാറുണ്ടെന്നും അവരെ ഇങ്ങനെയാണു ചെയ്യേണ്ടതെന്നും അധ്യാപിക വിദ്യാർത്ഥികളോട് നിർദേശിക്കുകയും ചെയ്തു.
സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ വൻവിമർശനവും പ്രതിഷേധവുമാണ് ഉയരുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയർന്നതിനു പിന്നാലെ പിതാവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
“Hit him harder.”
A Hindu teacher in India instructed her students to slap a seven-year-old Muslim classmate in Uttar Pradesh.
The incident caused an outcry on social media and prompted a police investigation pic.twitter.com/zpsCOC6vSg
— TRT World (@trtworld) August 26, 2023