അയാൾ ദൈവത്തോട് സംസാരിക്കുകയാണ്; മക്ക ഹറം പള്ളിയിലെ ഒരു തൊഴിലാളി പ്രാർത്ഥിക്കുന്ന വീഡിയോ വൈറലാകുന്നു…

മക്ക ഹറം പള്ളിയിൽ ഒരു വിശ്വാസി പ്രാർത്ഥിക്കുന്ന വീഡിയോ വൈറലാകുന്നു. ദൈവ സന്നിദ്ധിയിലെത്തി ദൈവത്തോട് നേരിട്ട് സംസാരിക്കും വിധമാണ് അദ്ദേഹത്തിൻ്റെ പ്രാർത്ഥന. തൻ്റെ പ്രയാസങ്ങളും പരാതികളും ദൈവത്തോട് പറയുകയാണെന്നാണ് കാണുന്നവർക്ക് മനസിലാകുന്നത്. നിരവധി പേർ സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ പങ്കുവെച്ചു.

മക്കയിലെ മസ്ജിദുൽ  ഹറമിലെ ക്ലീനിംഗ് തൊഴിലാളിയാണിതെന്ന് അദ്ദേഹത്തിൻ്റെ വേഷം ചൂണ്ടിക്കാട്ടികൊണ്ട് ചിലർ അഭിപ്രായപ്പെട്ടു. പ്രാർത്ഥനയുടെ ഏറ്റവും ഉയർന്ന തലത്തിലാണ് അദ്ദേഹമെന്നും ചുറ്റുപാടുകളുമായി ഈ സമയത്ത് അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ലെന്നുമാണ് വേറെ ചിലർ കമൻ്റ് ചെയ്തിരിക്കുന്നത്. വിശ്വാസിയും തൻ്റെ ദൈവവുമായുള്ള ബന്ധം ഇങ്ങിനെയായിരിക്കണമെന്ന് അഭിപ്രായപ്പെട്ടവരും നിരവധിയാണ്.

 

വീഡിയോ കാണാം…

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share