വിരുന്ന് ദുരന്തമായി; സഹോദരങ്ങളുടെ രണ്ട് മക്കൾക്ക് ചാലിയാറിൽ ദാരുണാന്ത്യം

മമ്പാട് ഓടായ്ക്കലിൽ സഹോദരങ്ങളുടെ മക്കളായ രണ്ട് വിദ്യാർഥികൾ ചാലിയാറിൽ മുങ്ങിമരിച്ചു. മമ്പാട് പന്തലിങ്ങൽ കോട്ടാല മില്ലുംപടിയിലെ കുന്നുമ്മൽ ഹമീദിന്റെ മകൻ റയാൻ (11), ഹമീദിന്റെ അനുജൻ സിദ്ദിഖിന്റെ മകൻ അഫ്താഹ് റഹ്മാൻ (14) എന്നിവരാണു മരിച്ചത്. നടുവത്ത് ചടങ്ങാംകുളം ജിഎൽപിഎസിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് റയാൻ. മമ്പാട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ‌് വിദ്യാർഥിയാണ് അഫ്താഹ്.

മമ്പാട് ഓടായ്ക്കൽ റെഗുലേറ്റർ കം ബ്രിജിന് താഴെ ആയിരംകല്ലു ഭാഗത്ത് വൈകിട്ട് 5.45നാണ് അപകടം നടന്നത്. മമ്പാട് ആശുപത്രിക്കുന്നിൽ പിതാവിന്റെ സഹോദരിയുടെ വീട്ടിൽ വിരുന്നിനു വന്നതായിരുന്നു ഇരുവരും. ബന്ധുക്കൾക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ രണ്ടുപേരും ഒഴുക്കിൽപ്പെട്ടു മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണു രക്ഷാപ്രവർത്തനം നടത്തിയത്. റയാന്റെ മൃതദേഹം ആദ്യം കണ്ടെടുത്തു. ‌അഫ്താഹിനെ കരയ്ക്കെടുത്തു ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!