തുവ്വൂരിലെ സുജിത കൊലപാതകം: തെളിവെടുപ്പിനിടെ സംഘർഷം, പ്രതികളെ നാട്ടുകാർ കയ്യേറ്റം ചെയ്തു

മലപ്പുറം: തുവ്വൂരിലെ സുജിത കൊലക്കേസിലെ പ്രതികളെ മുഖ്യപ്രതി വിഷ്ണുവിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി പോലീസ്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. തെളിവെടുപ്പിന് ശേഷം പ്രതികളെ നാട്ടുകാര്‍ കൈയേറ്റം ചെയ്തു. വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, വിവേക്, സുഹൃത്ത് മുഹമ്മദ് ഷിഹാന്‍ തുടങ്ങിയവരെയാണ് വീട്ടിലെത്തിച്ച് പോലീസ് തെളിവ് ശേഖരിച്ചത്..

ആദ്യം വീടിനുള്ളില്‍വെച്ചാണ് തെളിവെടുപ്പ് നടത്തിയത്. പിന്നീട് കൊലപാതകം നടത്തിയ സ്ഥലങ്ങളും കൊലപാതകരീതിയും പ്രതികള്‍ വിവരിച്ചു. തെളിവെടുപ്പിന് ശേഷം പ്രതികളെ ജീപ്പില്‍ കയറ്റവേ നാട്ടുകാര്‍ രോഷാകുലരായി. പ്രതികളെ കൈയേറ്റം ചെയ്തു. പോലീസ് ഇതിനെ പ്രതിരോധിച്ചത് സംഘര്‍ത്തിനിടയാക്കി. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം കൃത്യമായി പോലീസ് കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

മൃതദേഹം കുഴിച്ചിടാനുപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയെ വീട്ടില്‍ വിളിച്ചുവരുത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജനലില്‍ കെട്ടിത്തൂക്കിയ ശേഷമാണ് മരണം സംഭവിച്ചതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. പിന്നീട് വീട്ടുമുറ്റത്തെ കുഴിയില്‍ മൃതദേഹം മറവുചെയ്യുകയായിരുന്നു. ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പോലീസ് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായിരുന്ന വിഷ്ണുവിലേക്കെത്തിയത്.

 

 

പ്രതികളെ വാഹനത്തിൽനിന്ന‌ു പുറത്തിറക്കിയതോടെ നാട്ടുകാർ ചുറ്റും കൂടി. പ്രതികളെ തെളിവെടുപ്പിനു കൊണ്ടുവരുന്നതറിഞ്ഞ് വിഷ്ണുവിന്റെ വീടിനു ചുറ്റും നാട്ടുകാർ തടിച്ചുകൂടിയിരുന്നു. ഇവരെ വാഹനത്തിൽനിന്ന് പുറത്തിറക്കാൻ പൊലീസ് ഏറെ ബുദ്ധിമുട്ടി. ‘‘മറ്റുള്ള കേസുപോലെ ഇത് ഒതുക്കി വിടാൻ സമ്മതിക്കില്ല. അനിൽകുമാർ എംഎൽഎയ്ക്കും ഇതിൽ പങ്കുണ്ട്, ഉന്നതർക്ക് ഇതിൽ പങ്കുണ്ട്. ആരൊക്കെ ഇതിൽ ഇടപെട്ടിട്ടുണ്ടെന്ന് ഞങ്ങൾക്ക് അറിയണം. ഇതങ്ങനെ ഒതുക്കാൻ ഞങ്ങൾ സമ്മതിക്കില്ല. ഇതിൽ ഞാൻ മാത്രമല്ല ഉന്നതർക്കും പങ്കുണ്ടെന്ന് പ്രതി പറഞ്ഞതാണ്’’ എന്ന് നാട്ടുകാർ പറയുന്നുണ്ടായിരുന്നു. പ്രതികൾക്കു നേരെ കയ്യേറ്റ ശ്രമവുമുണ്ടായി. പൊലീസ് ഇടപെട്ട് നാട്ടുകാരെ തള്ളിമാറ്റി പ്രതികളെ തിരികെ ജീപ്പിൽ കയറ്റി തിരിച്ചുകൊണ്ടുപോയി.

‘ഞങ്ങളല്ല ഇത് ചെയ്തത്… സത്യമാണ്… ഞങ്ങളല്ല ഇത് ചെയ്തത്…’ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പ്രതികൾ വിളിച്ചു പറഞ്ഞത് ഇങ്ങനെയാണ്. തെളിവെടുപ്പിനായി പ്രതികളെ മുഖ്യപ്രതിയായ വിഷ്ണുവിന്റെ വീട്ടിൽ എത്തിച്ചപ്പോൾ ഇവർക്കെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായത്. വിഷ്ണുവിനെ പ്രതിഷേധക്കാർ തള്ളിമാറ്റി. തുടർന്ന് സംഘർഷത്തിനിടെ പൊലീസ് പ്രതികളെ ജീപ്പിലേക്കു കയറ്റുന്നതിനിടെയാണ് ഇത്തരത്തിൽ പ്രതികൾ വിളിച്ചു പറഞ്ഞത്.  കൊലയിൽ നിലവിൽ പ്രതി ചേർത്തവർക്കു മാത്രമല്ല ഉന്നത യുഡിഎഫ് നേതാക്കൾക്കും പങ്കുണ്ടെന്ന് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ആരോപിച്ചു.

ഈ മാസം 11ന് കാണാതായ തുവ്വൂർ പള്ളിപ്പറമ്പ് മാങ്കൂത്ത് സുജിതയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിത്. 11ന് കാണാതായ സുജിതയെ അന്ന് ഉച്ചയ്ക്ക് വീട്ടിൽവച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രതികൾ പൊലീസിനു നൽകിയ മൊഴി. വീട്ടുവളപ്പിലെ കുഴിയിലാണ് കുഴിച്ചിട്ടത്. തെളിവ് നശിപ്പിക്കാൻ കുഴിക്കു മുകളിൽ മെറ്റൽ വിതറി. തുടക്കംതൊട്ടേ കേസ് വഴിതിരിച്ചുവിടാൻ വിഷ്ണു നടത്തിയ ശ്രമം, പൊലീസ് മൃതദേഹം കണ്ടെത്തിയതോടെ പൊളിയുകയായിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

Share
error: Content is protected !!