പാക്കിസ്ഥാനിൽ 1200 അടി മുകളിൽ കുട്ടികളടക്കം എട്ടുപേർ കേബിൾ കാറിനുള്ളിൽ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു – വീഡിയോ

പാക്കിസ്ഥാനിൽ കേബിൾ കാറിനുള്ളിൽ ആറു കുട്ടികളും രണ്ടുമുതിർന്നവരും കുടുങ്ങി. പാക്കിസ്ഥാനിലെ ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലാണു സംഭവം. ഇന്നു രാവിലെ ഏഴുമണിക്കാണു സംഭവം. 1200 അടി മുകളിൽ വച്ചാണു കേബിൾ കാറിന്റെ പ്രവർത്തനം നിലച്ചത്. സ്കൂളിൽ പോകാനായി താഴ്‍വര കടക്കാനാണു കുട്ടികൾ കേബിൾ കാറിൽ കയറിയത്. കുട്ടികളോടൊപ്പം കേബിൾ കാറിൽ ഉണ്ടായിരുന്ന ഗുൾഫ്രാസ് എന്ന വ്യക്തിയാണു വിവരം ഒരു പാക്കിസ്ഥാൻ മാധ്യമത്തെ ഫോണിൽ വിളിച്ച് അറിയിച്ചത്.

‘‘കേബിൾ കാറിൽ കുടങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് അഞ്ചുമണിക്കൂറിൽ അധികമായി. അവസ്ഥ വളരെ മോശമാണ്. ഒരാൾ ബോധംകെട്ടു വീണു’’. ഒരു ഹെലികോപ്ടർ വന്നെങ്കിലും പ്രത്യേകിച്ച് ഒന്നും ചെയ്യാതെ സ്ഥലം വിട്ടതായും യുവാവ് മാധ്യമത്തോടു പറഞ്ഞു. ഹെലികോപ്ടറിന്റെ സഹായമില്ലാതെ രക്ഷാപ്രവർത്തനം നടത്താൻ സാധ്യമല്ലെന്നു പാക്കിസ്ഥാന്റെ രക്ഷാപ്രവർത്തന സംഘത്തിലെ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസി എഎഫ്പിയോടു പറഞ്ഞു.

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!