ഫിഫ ക്ലബ്ബ് ലോകകപ്പ് മത്സരത്തിൻ്റെ നറുക്കെടുപ്പ് സെപ്തംബർ 7ന് ജിദ്ദയിൽ
സൗദി അറേബ്യ ആതിഥേയത്വം വഹിക്കാനിരിക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പ് മത്സരത്തിനുള്ള നറുക്കെടുപ്പ് തിയതി ഫിഫ വെളിപ്പെടുത്തി. ഈ വർഷം ഡിസംബർ 12 മുതൽ 22 വരെയാണ് സൌദിയിൽ ക്ലബ്ബ് ലോകകപ്പ് മത്സരങ്ങൾ. ജിദ്ദയിലാണ് മത്സരം.
മത്സരത്തിൻ്റെ മുന്നോടിയായി അടുത്ത മാസം (സെപ്തംബർ) 7ന് ജിദ്ദയിലെ ഒരു ഹോട്ടലിൽ വെച്ച് നറുക്കെടുപ്പ് നടത്തുമെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ പ്രതിനിധികൾ നറുക്കെടുപ്പിൽ പങ്കെടക്കും.
ഫിഫ ക്ലബ്ബ് ലോകകപ്പിൻ്റെ 20-ാമത്തെയും അവസാനത്തെയും മത്സരമാണ് ഡിസംബറിൽ സൌദിയിൽ നടക്കുക. മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 7 ടീമുകൾ ഏറ്റ് മുട്ടും. 2025 ലെ ക്ലബ്ബ് ലോകകപ്പിന് അമേരിക്കയാണ് ആതിഥേയത്വം വഹിക്കുക എന്ന് ഫിഫ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ സംവിധാനത്തോടെ നടത്തപ്പെടുന്ന മത്സരത്തിൽ 32 ടീമുകളുടെ പങ്കാളിത്തമുണ്ടാകും.
റോഷൻ ലീഗ് ചാമ്പ്യൻ അൽ-ഇത്തിഹാദ്, ഈജിപ്തിന്റെ അൽ-അഹ്ലി, ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻ, മാഞ്ചസ്റ്റർ സിറ്റി, യൂറോപ്യൻ ചാമ്പ്യൻ, ഉറവ റെഡ് ഡയമണ്ട്സ്, ഏഷ്യയിലെ ജാപ്പനീസ് ചാമ്പ്യൻ, ക്ലബ് ലിയോൺ, മെക്സിക്കൻ ചാമ്പ്യൻ CONCACAF, ഓഷ്യാനിയയിലെ ചാമ്പ്യൻമാരായ ന്യൂസിലൻഡിലെ ഓക്ക്‌ലാൻഡ് സിറ്റി എന്നിവരാണ് ഇതുവരെ ടൂർണമെന്റിൽ പങ്കെടുത്തത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക