യുക്രൈൻ-റഷ്യ സമാധാന ചർച്ച: ജിദ്ദയിലെ ഇന്നത്തെ യോഗം അവസാനിച്ചു. വിശദാംശങ്ങൾ – വീഡിയോ

റഷ്യ – യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമവുമായി സൗദി വിളിച്ചു ചേർത്ത ഇന്നത്തെ യോഗം അവസാനിച്ചു. ഇന്ത്യയും ചൈനയുമടക്കം 30 രാജ്യങ്ങൾ ജിദ്ദയിലെ പ്രത്യേക സമ്മേളനത്തിൽ പങ്കെടുത്തു.

ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുൾപ്പെടെ വിവിധ രാജ്യങ്ങളുടെ സുരക്ഷാ ഉപദേഷ്ടാക്കളും പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു. ഇന്ത്യയുടേയും ചൈനയുടേയും സാന്നിധ്യം അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധനേടിയിട്ടുണ്ട്. റഷ്യയുടെ പ്രതിനിധികൾ യോ​ഗത്തിൽ പങ്കെടുത്തിട്ടില്ല. റഷ്യയിൽ യുദ്ധം നടക്കുന്ന സാ​​ഹചര്യത്തിൽ യോ​ഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് നേരത്തെ റഷ്യ അറിയിച്ചിരുന്നു.

ഇന്ന് ഉച്ചക്ക് ശേഷമാണ് ലോകരാജ്യങ്ങൾ ഉറ്റു നോക്കുന്ന സമാധാന യോഗം ജിദ്ദയിൽ ആരംഭിച്ചത്. റഷ്യയും യുക്രൈനും തമ്മിൽ യുദ്ധം ആരംഭിച്ച ശേഷം ലോക രാജ്യങ്ങൾ ഒന്നിച്ചിരുന്ന് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്ന ആദ്യ യോഗമാണിത്. യോഗത്തിൽ ചൈനയുടേയും ഇന്ത്യയുടേയും സാന്നിദ്ധ്യം ശ്രദ്ധേയമായി. റഷ്യയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ചൈന ആദ്യമായാണ് ഇത്തരം ഒരു സമാധാന ചർച്ചയിൽ പങ്കാളിയാകുന്നത്.

യുദ്ധം ആരംഭിച്ചത് മുതൽ ഇരു രാജ്യങ്ങളുമായും തുല്യ അകലം പാലിക്കുന്ന നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചിരുന്നത്. യുക്രൈൻ പ്രതിനിധി ഉൾപ്പെടെ മുപ്പതോളം രാജ്യങ്ങൾ ജിദ്ദയിലെ  സമാധാന യോഗത്തിൽ പങ്കെടുക്കുന്നു. എന്നാൽ യുദ്ധം നടന്ന് വരുന്ന സാഹചര്യമായതിനാൽ റഷ്യൻ പ്രതിനിധികൾ നേരിട്ട് യോഗത്തിൽ പങ്കെടുക്കുന്നില്ല. ഇക്കാര്യം നേരത്തെ തന്നെ റഷ്യ അറിയിച്ചിരുന്നു.

യുദ്ധം അവസാനിപ്പിക്കുന്നതിനായി സൌദി മുന്നോട്ട് വെച്ച സമാധാന ഫോർമുലയെ മിക്ക രാജ്യങ്ങളും പിന്തുണച്ചതായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കുന്നതിനായി യുക്രൈൻ യോഗത്തിൽ ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു. ഇതിന് കൂടുൽ രാജ്യങ്ങളുടെ പിന്തുണ ജിദ്ദ യോഗത്തിൽ ലഭിച്ചതായി യുക്രൈൻ പ്രതിനിധി പറഞ്ഞു.  ഈ നിർദ്ദേശങ്ങൾ സൌദി റഷ്യയുമായി പങ്കുവെക്കും. ഇന്നത്തെ യോഗം അവസാനിച്ചു.

 

വീഡിയോ കാണാം…

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!