സൗദിയിൽ വൻ ലഹരിവേട്ട; വാഹനങ്ങളുടെ വിവിധ ഭാഗങ്ങളിൽ വിദഗ്ധമായി ഒളിപ്പിച്ച് ലഹരി മരുന്ന് കടത്താൻ ശ്രമം, എല്ലാം പിടിച്ചെടുത്ത് നായ – വീഡിയോ

ഹദിത അതിർത്തി വഴി സൌദിയിലേക്ക് കടത്താൻ കൊണ്ടു വന്ന 51,000 ക്യാപ്റ്റഗൺ ഗുളികകൾ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പിടികൂടി.

മൂന്ന് വാഹനങ്ങളിലായി വിവിധ ഭാഗങ്ങിൽ ഒളിപ്പിച്ച് സൌദിയിലേക്ക് കടത്താനായിരുന്നു ശ്രമം. ആദ്യം എത്തിയ വാഹനത്തിൻ്റെ എഞ്ചിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 43,000 ക്യാപ്റ്റഗൺ ഗുളികകൾ കണ്ടെത്തിയത്. രണ്ടാമതായെത്തിയ ബസിൻ്റെ മുൻ ടയറുകളുടെ ബാലൻസ് കൈകളിൽ സ്ഥാപിച്ചിരുന്ന എയർ ടാങ്കിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. എന്നാൽ അധികൃതരുടെ പരിശോധനയിൽ അതിനകത്ത് നിന്നും 45,000 ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു. മറ്റൊരു വാഹനത്തിൻ്റെ എയർ കണ്ടീഷനുള്ളിൽ ഒളിപ്പിച്ച നിലായിലായിരുന്നു 63,000 ത്തോളം ലഹരി ഗുളികകൾ കണ്ടെത്തിയത്.

പ്രത്യേക പരിശീലനം ലഭിച്ച നായകളുടെ സഹായത്തോടെയാണ് ഇവ കണ്ടെത്തിയത്.

വീഡിയോ കാണാം…

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ഇനി വളരെ എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. 

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!