മകന് കോളേജ് ഫീസ് അടക്കാൻ പണമില്ല; നഷ്ടപരിഹാര തുക മോഹിച്ച് 45 കാരി ഓടുന്ന ബസിന് മുന്നിലേക്ക് ചാടി അത്മഹത്യ ചെയ്തു – വീഡിയോ
45 കാരിയായ സ്ത്രീ തമിഴ്നാട്ടിൽ ഒടുന്ന ബസിന് മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്തു. സേലത്ത് കളക്ടറുടെ ഓഫീസിലെ ശുചീകരണ തൊഴിലാളിയായ പാപ്പാത്തി എന്ന സ്ത്രീയാണ് ബസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. വാഹനപകടത്തിലൂടെ ലഭിക്കുന്ന നഷ്ടപരിഹാര തുക കൊണ്ട് മകൻ്റെ കോളേജ് ഫീസ് അടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവർ ഈ കടുംകൈക്ക് മുതിർന്നതെന്നാണ് വിവരം.
കഴിഞ്ഞ മാസം 28നാണ് ദാരുണമായ സംഭവം നടന്നത്. റോഡപടകത്തിലൂടെ മരിക്കുന്നവർക്ക് സർക്കാരിൽ നിന്ന് വൻ തുക നഷ്ടപരിഹാരം ലഭിക്കുമെന്ന് ആരോ ഇവരെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഈ തുകകൊണ്ട് മകൻ്റെ പഠനം പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിൽ പപ്പാത്തി ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു. അതേ ദിവസം തന്നെ, മറ്റൊരു ബസിന് മുന്നിലേക്ക് ചാടാനും ഇവർ ശ്രമം നടത്തിയിരുന്നതായി പൊലീസ് വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ആ സംഭവത്തിൽ ചെറിയ പാളിച്ച സംഭവിച്ചു. ബസിടിക്കാനായി ചാടിയെങ്കിലും അതിന് മുന്നേ ബൈക്കിടിച്ചതോടെ പദ്ധതി പൊളിഞ്ഞു. അന്ന് കാര്യമായ പരിക്കുകളൊന്നുമില്ലാതെ യുവതി രക്ഷപ്പെട്ടു. പിന്നീടാണ് ഇപ്പോൾ മരണത്തിലേക്ക് നയിച്ച മറ്റൊരു ബസിന് മുന്നിലേക്ക് യുവതി ചാടിയത്. അപകടത്തിൽ പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെയാണ് ഇവർ മരിച്ചത്. സം
മകന്റെ കോളജ് ഫീസ് അടക്കാൻ കഴിയാതെ വന്നതോടെ പാപ്പാത്തി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നാണ് സൂചന. കഴിഞ്ഞ 15 വർഷമായി ഭർത്താവിൽ നിന്ന് പിരിഞ്ഞ് ജീവിക്കുന്ന പാപ്പാത്തി ഒറ്റക്കാണ് മക്കളെ പോറ്റി വളർത്തുന്നത്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
റോഡരികിലൂടെ സാധാരണപോലെ നടക്കുന്ന യുവതി പെട്ടെന്ന് ഓടി കൊണ്ടിരിക്കുന്ന ബസിന് മുന്നിലേക്ക് ചാടുന്നതും, ഇടികൊണ്ട യുവതി തെറിച്ച് റോഡിലേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ഉടൻ തന്നെ ബസ് ബ്രേക്ക് ചെയ്ത് നിറുത്തുന്നതും ആളുകൾ ഓടിക്കൂടുന്നതും സിസിടിവി യിൽ പതിഞ്ഞിട്ടുണ്ട്.
അപകടത്തിൻ്റെ വീഡിയോ കാണുക…
മകന് കോളേജ് ഫീസ് അടക്കാൻ പണമില്ല; നഷ്ടപരിഹാര തുക മോഹിച്ച് 45 കാരി ഓടുന്ന ബസിന് മുന്നിലേക്ക് ചാടി അത്മഹത്യ ചെയ്തു – വീഡിയോ pic.twitter.com/ReKCJr58Ha
— Malayalam News Desk (@MalayalamDesk) July 18, 2023
View this post on Instagram
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273