സൗദിയിൽ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി; സഹായം തേടി ബന്ധുക്കൾ

സൌദിയിലെ ജിദ്ദയിൽ നിന്ന് മലയാളി യുവാവിനെ കാണാതായതായി പരാതി. മലപ്പുറം തിരൂർ കാരത്തൂർ സ്വദേശി ആഷിഖിനെയാണ് കാണാതായത്. ഇയാളെ കഴിഞ്ഞ നാലു ദിവസമായി കാണാനില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു.

ജിദ്ദയിൽ ബഖാലകളിലേക്ക് വിൽപ്പനക്കുള്ള സാധനങ്ങൾ വിതരണം ചെയ്യുന്ന ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. ഇയാൾ ഉപയോഗിച്ചിരുന്ന 0533490943 എന്ന മൊബൈൽ നമ്പർ പ്രവർത്തന രഹിതമായിട്ടുണ്ട്. ഇക്കാര്യം സ്ഥാപന അധികൃതരും സ്ഥിരീകരിച്ചു.  നേരത്തെ യാംമ്പുവിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്.

ഇയാളെ കണ്ടെത്തുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാണാതായ ആഷിക്കിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0592720100 എന്ന നമ്പറിൽ അറിയിക്കണമെന്നും, കണ്ടെത്താൻ സഹായിക്കണമെന്നും ബന്ധുക്കൾ അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!