കുടുംബം സന്ദർശക വിസയിൽ ജിദ്ദയിൽ; ഫുട്ബോൾ താരം ജിദ്ദയിൽ നിര്യാതനായി

സൌദിയിലെ ജിദ്ദയിൽ മലയാളി ഫുട്‍ബോൾ താരം നിര്യാതനായി.  അരീക്കോട് തെരട്ടമ്മൽ സ്വദേശി ഷാഹിദ് എന്ന ഈപ്പുവാണ് മരിച്ചത്. 34 വയസായിരുന്നു. ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റളിൽ വെച്ചായിരുന്നു മരണം. ജിദ്ദയിലെ ടൗൺ ടീം സ്‌ട്രൈക്കേഴ്‌സ് ക്ലബ്ബിൽ മുൻനിര കളിക്കാരനായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ചൊവ്വാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ നടന്ന് വരുന്നതിനിടെയായിരുന്നു അന്ത്യം.

ജിദ്ദ ഖാലിദ് ബിൻ വലീദ് സട്രീറ്റിൽ മക്കാനി ഹോട്ടൽ നടത്തിവരികയായിരുന്നു. ഭാര്യ മർസ്സീന മോൾ, ഒരേയൊരു മകൻ  ആറുമാസമായ ഇവാൻ ആദം എന്നിവർ ഇപ്പോൾ സന്ദർശക വിസയിൽ ജിദ്ദയിലുണ്ട്.

 

പിതാവ് പരേതനായ അബ്ദുറഹിമാൻ കാറങ്ങാടൻ, മാതാവ് ആയിഷ ചെങ്ങോടൻ. മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി ജിദ്ദ കെഎംസിസി വെൽഫെയർ വിംങ് അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!