ലണ്ടനിലൂടെ റോൾസ് റോയ്സ് ഓടിച്ച് യൂസഫ് അലി, യാത്രക്കാരനായി മമ്മൂട്ടി – വീഡിയോ

യുകെ സന്ദർശനത്തിന് എത്തിയ സിനിമാ താരം മമ്മൂട്ടിയും പ്രമുഖ വ്യവസായി യൂസഫ് അലിയും ലണ്ടനിലെ പ്രശസ്തമായ ന്യൂ ബോണ്ട്‌ സ്ട്രീറ്റിൽ വെച്ച് കണ്ടുമുട്ടിയ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇരുവരും കാൽനാടയായും റോൾസ് റോയ്സ് കാറിലും യാത്ര ചെയ്യുന്ന വിഡിയോ ദൃശ്യങ്ങളാണ് വൈറലായത്.

യുകെ മാഞ്ചസ്റ്ററിൽ ആനന്ദ് ടിവി അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മമ്മൂട്ടിയും ഭാര്യ സുൽഫത്തും. അവാർഡ് നൈറ്റിന് ശേഷം മമ്മൂട്ടി ലണ്ടനിലേക്ക് ബിഎംഡബ്ല്യൂ കാർ ഓടിച്ചു പോകുന്ന വിഡിയോ ദൃശ്യം മനോരമ ഓൺലൈനിലൂടെ പുറത്തു വന്നിരിന്നു. ലണ്ടനിൽ സ്വകാര്യ സന്ദർശനത്തിന് എത്തിയതാണ് എം. എ. യൂസഫ് അലി.

 

 

ഇരുവരും ‘ദി ഈസ്റ്റ്‌ ഇന്ത്യ കമ്പനി, ലണ്ടൻ’ എന്ന ബോർഡുള്ള കെട്ടിടത്തിന് സമീപം നിൽക്കുന്ന ചിത്രങ്ങൾ ‘ഇന്ത്യ അടക്കി ഭരിച്ച ഒരു കമ്പനിയുടെ മുമ്പിൽ രണ്ട് ചെറുപ്പക്കാരായ കമ്പനിക്കാർ’ എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റാഗ്രാം ഉൾപ്പടെയുള്ള സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ശ്രദ്ധ നേടിയത്.

 

വീഡിയോ കാണാം…

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!