ഏക സിവിൽ കോഡ്​: സി.പി.എം സെമിനാറിൽ സമസ്ത പ​ങ്കെടുക്കും; മുസ്‍ലിം ലീഗ് തീരുമാനം ഞായറാഴച

കോഴിക്കോട്∙ ഏക സിവിൽ കോഡ് വിഷയം ചർച്ചയാകവേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരിട്ടു നിവേദനം നൽകാൻ സമസ്ത. മറുപടിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. വിഷയത്തിൽ സിപിഎമ്മുമായി സഹകരിക്കുമെന്നും സമസ്ത വ്യക്തമാക്കി. സിപിഎം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കുമെന്നു സമസ്ത സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

സിവിൽ കോഡ് വിഷയത്തിൽ കോഴിക്കോട്ടു നടത്തിയ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ സ്പെഷ്യൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‌‘‘വിവിധ രാഷ്ട്രീയ പാർട്ടികളുമായി സഹകരിച്ചിട്ടുണ്ട്. മുസലിം ലീഗുമായും കോൺഗ്രസുമായും സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കും. ഏക സിവിൽ കോഡ് വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പലതരം ചർച്ചകൾ സംഘടിപ്പിക്കുന്നുണ്ട്. അത്തരം പരിപാടികളിൽ സഹകരിക്കാനാണു തീരുമാനം’’– ജിഫ്രി മുത്തുക്കോയ തങ്ങൾ വിശദീകരിച്ചു.

ഏക സിവിൽ കോഡ്​ മുസ്​ലിംകളുടെ മാത്രം വിഷയമല്ല. രാജ്യത്തെ എല്ലാ പൗരന്മാരുടെയും വിഷയമാണ്​. എല്ലാ മത, രാഷ്​ട്രീയ, സാംസ്കാരിക നായകരുമായും കൂടിയാലോചിച്ച്​ മറ്റ്​ പരിപാടികളും നടത്തും. വികാരപരമായി എടുത്തുചാടുന്ന സമീപനം സമസ്തയുടെ ഭാഗത്തുനിന്ന്​ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം ഏക സിവിൽ കോഡ് വിഷയത്തിൽ സി.പി.എം കോഴിക്കോട്ട് നടത്തുന്ന സെമിനാറിൽ പ​​​ങ്കെടുക്കണമോ വേണ്ടയോ എന്ന് മുസ്‍ലിം ലീഗ് ഞായറാഴച തീരുമാനിക്കും. ഇതിനായി പാണക്കാട് സാദിഖലിശിഹാബ് തങ്ങളുടെ വീട്ടിൽ മുസ്‍ലിം ലീഗ് നേതാക്കൾ യോഗം ചേരും. രാവിലെ 9.30നാണ് യോഗം.

കോൺഗ്രസിനെ യോഗത്തിൽ നിന്ന് അകറ്റി നിർത്താൻ സി.പി.എം തീരുമാനിച്ച സാഹചര്യത്തിൽ ലീഗ് സി.പി.എം സെമിനാറിൽ പ​ങ്കെടുക്കില്ലെന്നാണ് സൂചന. സി.പി.എമ്മിന്‍റേത് രാഷ്ട്രീയമുതലെടുപ്പ് ശ്രമമാണെന്നാണ് മുസ്‍ലിം ലീഗി​ന്‍റെ വിലയിരുത്തൽ. മുസ്‍ലിം ലീഗി​നെ ചേർത്തുപിടിക്കാനുള്ള സി.പി.എം തന്ത്രത്തിൽ വീഴേണ്ടതില്ലെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. അണികളും ഈ വികാരമാണ് പ്രകടിപ്പിക്കുന്നത്.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!