ഒറ്റ നോട്ടത്തിൽ ഒരു ഫ്രിഡ്ജ് ആണെന്നേ തോന്നൂ…തുറന്ന് നോക്കിയപ്പോൾ പരിശോധനക്കെത്തിയവർ ഞെട്ടി; അത് ഒരു ഒളി സങ്കേതത്തിലേക്കുള്ള വാതിലായിരുന്നു, സൗദിയിൽ നിരവധി പേർ പിടിയിൽ – വീഡിയോ

സൌദിയിലെ റിയാദിൽ തൊഴിലാളികൾ അനധികൃതമായി ഒളിച്ച് താമസിച്ചിരുന്ന കേന്ദ്രം കണ്ടെത്തി. റിയാദിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന വെയർഹൌസിനുള്ളിലായിരുന്നു തൊഴിലാളികൾ ഒളിച്ച് കഴിഞ്ഞിരുന്നത്.

ഒറ്റനോട്ടത്തിൽ ഒരു റഫ്രിജറേറ്റർ സ്ഥാപിച്ചതായിട്ടാണ് തോന്നുക. ഫ്രിഡ്ജിൻ്റെ വാതിൽ തുറന്നപ്പോഴാണ് അത് ഒളി സങ്കേതത്തിലേക്കുള്ള പ്രവേശന കവാടമായിരുന്നുവെന്ന് മനസ്സിലായത്.

വാണിജ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്ത സൂപ്പർവൈസറി ടീമുകളാണ് പരിശോധനയിൽ ഈ കേന്ദ്രം കണ്ടെത്തിയത്. റിയാദ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ, ബിനാമി പ്രതിരോധ പദ്ധതിയുടെ പരിധിയിലാണ് നടപടിക്രമങ്ങൾ വരികയെന്ന് മന്ത്രാലയം വ്യക്തമാക്കി.

നിയമലംഘകരായ തൊഴിലാളികളുടെ തന്ത്രം വെളിപ്പെട്ടതായും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് അവരെ യോഗ്യതയുള്ള അധികാരികൾക്ക് റഫർ ചെയ്തതായും അവർ ചൂണ്ടിക്കാട്ടി.

 

വീഡിയോ കാണുക..

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!