ഹൃദയാഘാതം നേരിട്ട ഹജ്ജ് തീർഥാടകൻ്റെ ജീവൻ രക്ഷിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുപ്പത് വയസ്സുള്ള ഒരു നൈജീരിയൻ തീർത്ഥാടകനെയാണ് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. കഠിനമായ ഹൃദയമിടിപ്പും രക്തസമ്മർദ്ദത്തിൽ കുത്തനെ കുറവ് വന്നതുമാണ് തീർഥാടകനെ ഹൃദയാഘാത്തിലേക്ക് നയിച്ചത്. അപൂർവവും ഗുരതരമായതുമായ അവസ്ഥയാണിതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ ഒരു മെഡിക്കൽ സംഘം പറഞ്ഞു.

സൗദി റെഡ് ക്രസന്റ് ആംബുലൻസ് ടീം പ്രവർത്തനം നിലച്ച് പോയ ഹൃദയം പ്രഥമ ശുശ്രൂഷയിലൂടെ പുനരുജ്ജീവിപ്പിച്ചതിന് ശേഷമാണ് കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലേക്ക് തീർഥാടകനെ എത്തിച്ചത്.

ഉടൻ തന്നെ തീർഥാടകന് അനസ്തേഷ്യ നൽകുകയും 45 മിനുട്ടിനുള്ളിൽ ശസ്ത്രക്രിയ വീജയകരമായി പൂർത്തിയാക്കുകയും ചെയ്തു. തീർഥാടകന് നാളെ അറഫ സംഗമത്തിൽ പങ്കെടുത്തുകൊണ്ട് ഹജ്ജിൻ്റെ കർമ്മങ്ങൾ പൂർത്തിയാക്കുവാൻ സാധിക്കുമെന്നും മെഡിക്കൽ സംഘം അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക