‘ഒരാളെ ഇങ്ങനെ പച്ചക്ക് കൊന്ന നിൻ്റെ മനസ്സ് വല്ലാത്ത മനസ്സ് തന്നെ മോളേ.., 18 വയസായിട്ടല്ലേയുള്ളൂ നിനക്ക്’ ; തെളിവെടുപ്പിനിടെ ഫർഹാനക്ക് നേരെ ജനങ്ങളുടെ രോഷപ്രകടനം

ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ പ്രതികളെ കോഴിക്കോടെത്തിച്ചു തെളിവെടുത്തു. കൊലപാതകം നടത്തിയ എരഞ്ഞിപ്പാലത്തെ ഹോട്ടൽ, ഇലക്ട്രിക് കട്ടറും ട്രോളി ബാഗുകളും വാങ്ങിയ കടകൾ എന്നിവിടങ്ങളിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. രാവിലെ 9:52, പ്രതികളായ ഫർഹാനയെയും ഷിബിലിയെയും കൊണ്ട് അന്വേഷണ സംഘം എരഞ്ഞിപ്പാലത്തെ ഡികാസ ഹോട്ടലെത്തി.

ആദ്യം ഷിബിലിയെയുമായി കൊലപാതകം നടന്ന G4 മുറിയിലേക്ക്. കൃത്യം നടത്തിയത് എങ്ങനെയെന്നും എവിടെ വെച്ചെന്നും അന്വേഷണസംഘം വിശദമായി ചോദിച്ചറിഞ്ഞു. 10:15 ന് ഫർഹാനയെയും ജി4 മുറിയിൽ എത്തിച്ചു. ഡി കാസയിലെ തെളിവെടുപ്പ് ഒരു മണിക്കൂറും 18 മിനിട്ടും നീണ്ടുനിന്നു. 11:15 ന് പ്രതികളെ തിരികെയിറക്കിയപ്പോൾ പ്രദേശവാസികൾ ക്ഷുഭിതരായി. ഫർഹാനയോട് രോഷത്തോടെ ജനം പലതും വിളിച്ച് പറഞ്ഞു.

“മോളേ…ഒരാളെ ഇങ്ങിനെ പച്ചക്ക് കൊല്ലാനൊക്കെ തുനിഞ്ഞ നിൻ്റെ മനസ് വല്ലാത്ത മനസ് തന്നാട്ടോ…ഒരാളെ ഇങ്ങിനെ കൊല്ലാൻ ഉളുപ്പുണ്ടോടീ നിനക്ക്…. പതിനെട്ട് വയസല്ലേടീ നിനക്ക് ആയിട്ടുള്ളൂ….നിന്നെയൊക്കെ പച്ചക്ക് കത്തിക്കണം…” ജനക്കൂട്ടത്തിൽ നിന്ന് ഒരാൾ ആക്രോശിച്ചു.

വാഹനത്തിനുള്ളിൽ ഷാൽ കൊണ്ട് തലമറച്ച് കൈകൾ കൊണ്ട് മുഖം പൊത്തിപ്പിടിച്ച് ജനങ്ങൾക്ക് കാണാനാകാത്ത വിധം കുനിഞ്ഞിരിക്കുകയായിരുന്നു ഫർഹാന.

മൃതദേഹം കഷ്ങ്ങളാക്കാനുപയൊഗിച്ച ഇലക്ട്രിക് കട്ടർ വാങ്ങിയ കല്ലായി റോഡിലെ കടയിലേക്ക്. കട്ടർ വാങ്ങിയതിന്‍റെ ബില്ലും സമയവും പൊലീസ് പരിശോധിച്ചു. കടയിലെ ജീവനക്കാരിൽ നിന്ന് പോലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. മൃതദേഹം മാറ്റാനായി ട്രോളി ബാഗ് വാങ്ങിയ എസ്.എം സ്ട്രീറ്റിലെ കടയിലെത്തിച്ചും തിരൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തെളിവെടുത്തു. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ വളരെ പ്രയാസപ്പെട്ടാണ് പൊലീസ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്.

ഇന്നലെ സിദ്ദിഖിന്റെ മൃതദേഹം ഉപേക്ഷിച്ച അട്ടപ്പാടി ചുരത്തിൽ ഉൾപ്പെടെ എത്തിച്ചു പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!