മലപ്പുറത്ത് ട്രക്കിങ്ങിന് പോയ 2 പേർ മലമുകളിൽ കുടുങ്ങി; രാത്രി വൈകിയും തിരച്ചിൽ തുടരുന്നു
മലപ്പുറത്ത് ട്രക്കിങ്ങിനു പോയ 2 പേർ മലമുകളിൽ കുടുങ്ങി. കരുവാരക്കുണ്ട് കേരളാ കുണ്ട് വെള്ളച്ചാട്ടത്തിനു മുകളിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലയിലാണ് സംഭവം. അഗ്നിരക്ഷാ സേനയും പൊലീസും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. മല കയറാനെത്തിയ 3 പേരിൽ ഒരാൾ ഇറങ്ങി. മറ്റു രണ്ടുപേർ ഇറങ്ങാനാകാതെ മലമുകളിൽ കുടുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
കരുവാരക്കുണ്ട് മാമ്പുഴ കൊടുവണ്ണിക്കൽ സ്വദേശികളായ 3 പേർ ചേർന്ന് ഇന്ന് രാവിലെ 11 മണിയോടെയാണ് ട്രക്കിങ്ങിന് പോയത്. ഉച്ചയ്ക്ക് 3 മണിയോടെ ശക്തമായ മഴ പെയ്തു. ചോലകളിൽ വെള്ളം കയറിയതോടെ രണ്ടു പേർ പാറക്കെട്ടിൽ വഴുതി വീണു. ഇവർക്ക് താഴേക്ക് ഇറങ്ങാൻ കഴിയാതായി. മൂന്നാമൻ വൈകിട്ട് ആറു മണിയോടെ താഴെയെത്തി വിവരം അറിയിച്ചു. എന്നാൽ, കൂട്ടുകാർ കിടക്കുന്നത് ഏതു ഭാഗത്താണെന്ന് ഇയാൾക്ക് ധാരണയില്ലായിരുന്നു. തുടർന്നാണ് പൊലീസും അഗ്നിശമന സേനാ വിഭാഗവും തിരച്ചിലിനായി പുറപ്പെട്ടത്. തിരച്ചിൽ രാത്രി വൈകിയും തുടരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273