ദുബായിലെത്തിയ മലയാളി യുവതി മകളെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയോ? വിശദീകരണവുമായി യുവതി – വീഡിയോ
രണ്ടര വയസ്സുള്ള മകളെ ഭർത്താവിനെ ഏൽപിച്ച് യുവതി സുഹൃത്തിനോടൊപ്പം ഒളിച്ചോടിയെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തയുടെ നിജസ്ഥിതി വിശദീകരിച്ചുകൊണ്ട് യുവതി രംഗത്തെത്തി.
നാദാപുരം സ്വദേശിയായ ഷെരീഫാണ് തൻ്റെ ഭാര്യ മറ്റൊരു യുവാവിനോടൊപ്പം ഒളിച്ചോടുന്നു എന്ന് പ്രചരിപ്പിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചത്. നാട്ടിൽ നിന്നെത്തിയ യുവതിയേയും കുഞ്ഞിനേയും സ്വീകരിക്കാൻ ഭർത്താവ് വിമാനത്താവളത്തിൽ എത്തിയിരുന്നു. അവിടെ വെച്ച് യുവതി കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ച് മറ്റൊരാളോടൊപ്പം പോകുന്നു എന്നായിരുന്നു ഭർത്താവ് പ്രചരിപ്പിച്ചിരുന്നത്.
എന്നാൽ ഇത് തെറ്റാണെന്നാണ് യുവതിയുടെ വാദം. വിവാഹിതരാണെങ്കിലും ബന്ധം വേർപ്പിരിയാൻ പരസ്പര ധാരണയിലെത്തിയതായിരുന്നു. ഭർത്താവിന് നാട്ടിലേക്ക് വരാൻ ബുദ്ദിമുട്ടായിരുന്നു. അതിനാൽ യുവതിയും ഭർത്താവും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു ദുബായിലേക്ക് വരിക എന്നത്. അതിന് ശേഷമാണ് ദുബായിലേക്ക് വരുന്നത്. നാട്ടിൽ നഴ്സായി ജോലി ചെയ്തിരുന്ന യുവതിക്ക് ജോലി നഷ്ടമായതിനാലാണ് ദുബായിലേക്ക് വരുന്നതെന്നും യുവതി വിശദീകരിക്കുന്നു.
ദുബായിലേക്ക് വരുന്നതിന് മുമ്പ് തന്നെ ഒരുമിച്ച് താമസിക്കില്ലെന്ന് പറഞ്ഞിരുന്നതും ഭർത്താവ് അംഗീകരിച്ചതുമായിരുന്നുവെന്നും യുവതി പറയുന്നു. എന്നാൽ വിമാനത്താവളത്തിലെത്തിയതോടെ ഭർത്താവ് താൻ മറ്റൊരാളോടൊപ്പം പോയതായി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് യുവതി വിശദീകരിക്കുന്നു.
നാട്ടിൽ ഭർത്താവിനെതിരെ അഞ്ചിലധികം കേസുകൾ യുവതി കൊടുത്തിട്ടുണ്ട്. പ്രണയവിവാഹമായിരുന്നു തങ്ങളുടേതെന്ന് യുവതി വ്യക്തമാക്കുന്നു. അതിനിടെ ഭർത്താവിൻ്റെ മാതാവ് തൻ്റെ മഹറ് മാല കൊണ്ടുപോയി വിൽക്കുകയും ശേഷം മുക്ക് പണ്ടം തിരിച്ച് തന്ന് വഞ്ചിക്കുകയും ചെയ്തതോടെയാണ് ബന്ധങ്ങളിൽ വിള്ളൽ വന്നു തുടങ്ങിയത്. തുടർന്ന് നിരവധി തവണ ഭർത്താവിന്റെ പീഢനം ഏറ്റുവാങ്ങേണ്ടിവന്നുവെന്നും യുവതി വിശദീകരിക്കുന്നു.
യുവതിക്ക് പറയുവാനുള്ളത് പൂർണ രൂപത്തിൽ അറിയാം, വീഡിയോ കാണുക:
സംഭവത്തെ കുറിച്ച് ആദ്യം പുറത്ത് വന്ന വിവരങ്ങൾ, ഭർത്താവായ ശരീഫ് വിശദീകരിക്കുന്നത് കാണുക:
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273