പട്ടാപ്പകൽ നഗര മധ്യത്തിൽ യുവതിക്കു നേരെ നഗ്‌നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്; പട്ടാപ്പകൽ കാഞ്ഞങ്ങാട് നഗര മധ്യത്തിൽ യുവതിക്കു നേരെ നഗ്‌നതാ പ്രദർശനം. സംഭവവുമായി ബന്ധപ്പെട്ട് പഴക്കച്ചവടക്കാരനായ പൂടങ്കല്ല് സ്വദേശി കൊല്ലറങ്കോട് അർഷാദ് (31) അറസ്റ്റിലായി. നഴ്സായ യുവതി നടന്നുപോകുമ്പോൾ ഇയാൾ നഗ്‌നതാ പ്രദർശനം നടത്തിയെന്നാണ് പരാതി. മുൻപും സമാനമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് അർഷാദെന്നാണ് വിവരം. ഇയാൾ പോക്സോ കേസിലും പ്രതിയാണ്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ യുവതി കോട്ടച്ചേരിയിൽ ബസ് ഇറങ്ങിയ ശേഷം നടന്നുപോകുകയായിരുന്നു. പഴക്കച്ചവടക്കാരനായ അർഷാദ് തന്റെ വണ്ടിയുടെ ഡോര്‍ തുറന്നു യുവതിയുടെ നേരെ നഗ്നത പ്രദര്‍ശനം നടത്തുകയായിരുന്നു. പിക്കപ്പ് വണ്ടിയിലാണ് ഇയാള്‍ പഴക്കച്ചവടം നടത്തുന്നത്. ഈ വണ്ടിയില്‍ നിന്നിറങ്ങിയാണ് ഇയാള്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയത്. ഉടന്‍ തന്നെ ഇയാള്‍ വണ്ടിയുമായി ഇവിടെ നിന്നു കടന്നുകളയുകയും ചെയ്തു. യുവതി അര്‍ഷാദിന്റെ വണ്ടിയുടെ നമ്പര്‍ കുറിച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നഗരത്തിലെ മറ്റൊരു ഭാഗത്തു നിന്നു അര്‍ഷാദിനെ പിടികൂടുകയായിരുന്നു. സമാനമായ മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണ്. സ്കൂള്‍ കുട്ടിക്കു നേരെ നഗ്നത പ്രദര്‍ശനം നടത്തിയതിനായിരുന്നു നേരത്തെ പോക്സോ വകുപ്പ് ചുമത്തി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ജാമ്യം നേടി ഇറങ്ങിയ പ്രതി നഗരത്തില്‍ പഴക്കച്ചവടം നടത്തുകയായിരുന്നു. ഇതിനിടയിലാണ് വീണ്ടും നഗ്നതാ പ്രദര്‍ശനം നടത്തി അറസ്റ്റിലായത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!