ഷിഹാബ് ചോറ്റൂരിനൊടൊപ്പം നടന്നു കൊണ്ടിരിക്കെ, പ്രവാസി മലയാളി വാഹനം ഇടിച്ച് മരണപ്പെട്ടു

സൌദിയിൽ  മലയാളി വാഹനമിടിച്ച് മരിച്ചു. വണ്ടൂർ കൂരാട് സ്വദേശി അബ്ദുൾ അസീസ് (47) ആണ് മരിച്ചത്. ഹജ്ജ് നിർവഹിക്കുന്നതിനായി കാൽനട യാത്രയായി വരുന്ന ഷിഹാബ് ചോറ്റൂരിന്റെ കൂടെ അൽ റാസിൽ നിന്നും നടക്കാൻ ഒപ്പം കൂടിയതായിരുന്നു അസീസ്. നടക്കുന്നതിനിടെ പുറകിൽ  നിന്നെത്തിയ വാഹനമിടിച്ചാണ് അപകടമുണ്ടായത്.  അൽ റാസിൽ ജോലി ചെയ്ത് വരികയായിരുന്നു അസീസ്.

ഖസീം പ്രവിശ്യയിലെ അൽറസ്സിൽനിന്ന് 20 കിലോമീറ്റർ അകലെ റിയാദ് അൽഖബറക്ക് സമീപം റിയാദ്-മദീന എക്സ്പ്രസ് ഹൈവേയിലുണ്ടായ അപകടത്തിലാണ് മരിച്ചത്.

മക്കൾ (താജുദ്ദീൻ. മാജിദ് ശംസിയ ) ഭാര്യ (ഹഫ്സത്ത്). റിയാദിൽ കുടുംബ സമേതം കഴിയുന്ന മകൾ ശംസിയ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ നടന്നു വരുന്നതായി അൽ റാസ് ഐസിഎഫ് നേതാക്കളും ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയും അൽ റാസ്സ് ഏരിയ കെ.എം.സി.സി യും അറിയിച്ചു.

അതേ സമയം മരിച്ച അബ്ദുൽ അസീസ് തന്നെ കണ്ട് തിരിച്ചുപോയ ശേഷമാണ് വാഹനമിടിച്ച് മരിച്ചതെന്ന് ശിഹാബ് ചോറ്റൂർ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. അപകട ശേഷം പോലീസ് തന്നെ വന്നുകണ്ടിരുന്നുവെന്നും, രാത്രി നടത്തം പരമാവധി ഉപേക്ഷിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചുവെന്നും ശിഹാബ് ചോറ്റൂർ പറഞ്ഞു.

എന്നാൽ അപകടം സംഭവിച്ചതൂമായി ബന്ധപ്പെട്ടുള്ള അനാവശ്യ വിവാദം ഒഴിവാക്കണമെന്നും, അത് ഷിഹാബിൻ്റെ യാത്രയെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും സാമൂഹ്യ പ്രവർത്തകർ പറഞ്ഞു.

കേരളത്തിൽ നിന്ന് മക്കയിലേക്ക് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂർ ഏപ്രിൽ 9ന് ഞായറാഴ്ച പുലർച്ചെ അഞ്ചേകാലിന് സൗദി-കുവൈത്ത് അതിർത്തിയായ അൽ റാഖായി വഴിയാണ് സൌദിയിൽ പ്രവേശിച്ചത്. ഓരോ സ്ഥലങ്ങളിലെത്തുമ്പോഴും മലയാളികളടക്കമുള്ളവർ ഷിഹാബിനെ അനുഗമിക്കാറുണ്ട്. ഇങ്ങിനെ അനുഗമിക്കവെയാണ് അബ്ദുൾ അസീസ് വാഹനമിടിച്ച് മരിച്ചത്.

2022 ജൂൺ രണ്ടിനാണ് ശിഹാബ് മലപ്പുറം വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടന്‍ തറവാട്ടില്‍ നിന്ന് ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കാനായി കാൽനട യാത്ര ആരംഭിച്ചത്.

കേരളത്തിൽ നിന്ന് കാൽനടയായി യാത്ര ആരംഭിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് പാക്കിസ്ഥാനിലെത്തി. പാകിസ്താൻ വിസ നൽകാൻ വൈകിയതിനാൽ ഏകദേശം നാല് മാസത്തോളം ശിഹാബ് അമൃത്സറിലെ ആഫിയ കിഡ്‌സ് സ്‌കൂളിലായിരുന്നു താമസിച്ചിരുന്നത്. ഫെബ്രുവരി 5 ന് വിസ ലഭിച്ചതോടെ യാത്ര പുനരാരംഭിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!