സൗദിയിൽ സന്ദർശന വിസയിലെത്തിയ മലയാളി ബാലിക മരിച്ചു

സൌദിയിലെ ജിദ്ദയിൽ നാല് വയസ്സുകാരി മരിച്ചു.  കോഴിക്കോട് കുന്ദമംഗലം സ്വദേശി പൂളക്കാംപൊയിൽ ഫാരിസ്-ദിൽഷാന ദമ്പതികളുടെ മകൾ ഐറ ഫാത്തിമയാണ് മരിച്ചത്.

ജിദ്ദ നാഷണൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ജിദ്ദയിലെ കുൻഫുദയിലുള്ള പിതാവിൻ്റെ അടുത്തേക്ക് സന്ദർശന വിസയിലെത്തിയതായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി ജിദ്ദ കെഎംസിസി വെൽഫെയർ വിംഗ് അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share