Skip to content
October 20, 2026
MALAYALAM NEWS DESK

MALAYALAM NEWS DESK

Online Malayalam News Portal

  • INDIA
  • KERALA
  • GULF
  • SAUDI ARABIA
  • UAE
  • QATAR
  • KUWAIT
  • OMAN
  • BAHARAIN
  • SPORTS
  • OTHERS
GULF KERALA SAUDI ARABIA 

കേരളത്തിലും കോവിഡ് വർധിക്കുന്നു; ‘ഗര്‍ഭിണികൾക്കും പ്രായമായവര്‍ക്കും മാസ്‌ക് നിര്‍ബന്ധം’. ഇന്ത്യയിലെ കോവിഡ് വർധന അറബ് മാധ്യമങ്ങളിലും വാർത്തയാകുന്നു

April 8, 2023 News Desk

കേരളത്തിൽ ശനിയാഴ്ച 1801 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യവകുപ്പ്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അഡ്മിഷന്‍ കേസുകള്‍ ചെറുതായി കൂടുന്നുണ്ട്. എങ്കിലും ആകെ രോഗികളില്‍ 0.8 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.2 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയു കിടക്കകളും വേണ്ടി വന്നിട്ടുള്ളത്. ജനിതക പരിശോധനയ്ക്ക് അയച്ച ഫലങ്ങളില്‍ കൂടുതലും ഒമിക്രോണാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മോക്ഡ്രില്‍ നടത്തുന്നതാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

പ്രായമുള്ളവരേയും കിടപ്പ് രോഗികളെയും കോവിഡില്‍ നിന്നും സംരക്ഷിക്കുക പ്രധാനമാണെന്ന് വീണാ ജോര്‍ജ് അറിയിച്ചു. കോവിഡ് മരണം കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത് 60 വയസിന് മുകളിലുള്ളവരിലും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരിലുമാണ്. 60 വയസിന് മുകളിലുള്ളവരിലാണ് 85 ശതമാനം കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബാക്കി 15 ശതമാനം ഗുരുതരമായ മറ്റു രോഗങ്ങളുള്ളവരാണ്. വീട്ടില്‍നിന്നു പുറത്തു പോകാത്ത 5 പേര്‍ക്ക് കോവിഡ് മരണം ഉണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ കിടപ്പുരോഗികള്‍, വീട്ടിലെ പ്രായമുള്ളവര്‍ എന്നിവരെ പ്രത്യേകമായി കരുതണം. അവര്‍ക്ക് കോവിഡ് ബാധിക്കുന്നില്ല എന്ന് ഉറപ്പാക്കണം. പുറത്ത് പോകുമ്പോള്‍ നിര്‍ബന്ധമായും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

 

 

പ്രായമുള്ളവരും മറ്റസുഖമുള്ളവരും വീട്ടിലുണ്ടെങ്കില്‍ പുറത്തപോയി വരുന്ന മറ്റുള്ളവരും വളരെയധികം ശ്രദ്ധിക്കണം. അവര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പുറത്ത് പോകുമ്പോള്‍ അവരും മാസ്‌ക് കൃത്യമായി ധരിക്കണം. കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകാതെ അവര്‍ ഇത്തരം വിഭാഗക്കാരുമായി അടുത്തിടപഴകരുത്. ആള്‍ക്കൂട്ടത്തില്‍ പോകുന്ന എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. ഇടയ്ക്കിടയ്ക്ക് കൈകള്‍ സാനിറ്റൈസറോ സോപ്പും വെള്ളവും ഉപയോഗിച്ചോ കൈകള്‍ ശുചിയാക്കേണ്ടതാണ്. പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗര്‍ഭിണികളും, കുട്ടികളും മാസ്‌ക് ധരിക്കേണ്ടതാണ്. ഇവര്‍ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാണ്. മറ്റു സുരക്ഷാ മാര്‍ഗങ്ങളും സ്വീകരിക്കേണ്ടതാണ്.

എല്ലാ ജില്ലകളും കൃത്യമായി കോവിഡ് അവലോകനങ്ങള്‍ തുടരണം. കോവിഡ് രോഗികള്‍ കൂടുന്നത് മുന്നില്‍ കണ്ട് ആശുപത്രി സജ്ജീകരണങ്ങള്‍ സര്‍ജ് പ്ലാനനുസരിച്ച് വര്‍ധിപ്പിക്കണം. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണം. സ്വകാര്യ ആശുപത്രികളുടെ പ്രത്യേകം യോഗം വിളിക്കുന്നതാണ്. കെയര്‍ ഹോമുകളിലുള്ളവര്‍, കിടപ്പ് രോഗികള്‍, ട്രൈബല്‍ മേഖലയിലുള്ളവര്‍ എന്നിവരെ പ്രത്യേകം നിരീക്ഷിക്കണം. കെയര്‍ ഹോമുകള്‍, വൃദ്ധ സദനങ്ങള്‍ തുടങ്ങിയ പ്രത്യേക പരിചരണം ആവശ്യമുള്ളയിടങ്ങളിലെ ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരക്കാരുമായി ഇടപെടുമ്പോള്‍ അവര്‍ എന്‍ 95 മാസ്‌ക് ധരിക്കണം. അവര്‍ക്ക് കോവിഡ് വരുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധനയും ചികിത്സയും ഉറപ്പ് വരുത്തേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

 

 

 

അതേ സമയം ഇന്ത്യയിലെ കോവിഡ് വർധന അറബ് മാധ്യമങ്ങളിലും പ്രധാന വാർത്തയായി. കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഇന്ത്യയിൽ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് മരണം രേഖപ്പെടുത്തിയത് ഇന്നലെയായിരുന്നു. ഇതോടെയാണ് പ്രധാന അറബ് മാധ്യമങ്ങളിൽ ഇന്ത്യയിലെ കോവിഡ് വർധന വാർത്താ പ്രാധാന്യം നേടിയത്. 6050 പേർക്കാണ് വെള്ളിയാഴ്ച പുതിയതായി ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്.

കേസുകൾ വർധിച്ച് തുടങ്ങിയതോടെ പരിശോധനയും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായും അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ മാസം അവസാനം മുതൽ പ്രതിദിന കേസുകൾ ഏകദേശം 2,000 ആയിരുന്നു. എന്നാൽ ഇത് മൂന്നിരട്ടിയായാണ് ഇപ്പോൾ വർധിച്ചതെന്നും അറബ് മാധ്യമങ്ങൾ കേന്ദ്ര സർക്കാരിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
  • ← Previous ഏറ്റവും വലിയ ഇഫ്താർ വിരുന്നൊരുക്കി കെഎംസിസി
  • Next → ‘ഹിന്ദുത്വ ആശയത്തെ മക്കയിലും കഅബയിലും എത്തിക്കണം, സംസം വെള്ളം വിശുദ്ധ ഗംഗാ ജലമാണ്’; വിദ്വേഷ പ്രസംഗവുമായി യതി നരസിംഹാനന്ദ് – വീഡിയോ

You May Also Like

യുഎഇയില്‍ പുതിയ 1000 ദിര്‍ഹത്തിൻ്റെ നോട്ട്; അടുത്തയാഴ്ച മുതല്‍ ജനങ്ങള്‍ക്ക് ലഭ്യമാകും

April 6, 2023 News Desk

രാത്രി ഭക്ഷണം കഴിച്ച ഉടനെ കുഴഞ്ഞു വീണു; മലയാളി പ്രവാസി സൗദിയിൽ മരിച്ചു

December 30, 2024 News Desk

കെ.പി.എ.സി. ലളിത അന്തരിച്ചു

February 22, 2022 malayalam

ജോജുവും ബിജു മേനോനും മികച്ച നടന്മാർ; രേവതി മികച്ച നടി, ആവാസവ്യൂഹം മികച്ച ചിത്രം

May 27, 2022 News Desk

1-9 ക്ലാസുകളിലെ പരീക്ഷ 23ന് തുടങ്ങും; എസ്എസ്എല്‍സി 31ന്, പ്ലസ് ടു 30ന്‌

March 5, 2022 News Desk

ആര്‍എസ്എസ് പ്രവര്‍ത്തകന് മർദനമേറ്റിട്ടില്ല. മരണകാരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

July 25, 2022 News Desk

Latest News

  • റിയാദിനെ ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു
  • സംഘര്‍ഷങ്ങള്‍ക്കിടയിലും ഇറാന്‍-അമേരിക്ക നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുന്നു: ഖത്തർ
  • ചെറിയമ്മ പുറത്ത് കാവൽനിൽക്കും, വഴങ്ങിയില്ലെങ്കിൽ മർദനം; 16കാരി നേരിട്ടത് ക്രൂരപീഡനം
  • ഹോർമുസിന് മുകളിൽ യുഎസ് ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ

INDIA

ഇസ്‌റാഈലിനോട് ശത്രുത പുലര്‍ത്തുന്ന ഒരു പ്രസിഡന്റ് യു എസിലുണ്ടായേക്കാം; ഇന്ത്യയുമായി കൂടുതല്‍ അടുക്കണമെന്ന് നെതന്യാഹു
INDIA Latest News 

ഇസ്‌റാഈലിനോട് ശത്രുത പുലര്‍ത്തുന്ന ഒരു പ്രസിഡന്റ് യു എസിലുണ്ടായേക്കാം; ഇന്ത്യയുമായി കൂടുതല്‍ അടുക്കണമെന്ന് നെതന്യാഹു

October 19, 2026 Suhaila Ajmal

ടെല്‍ അവീവ്: ഡൊണാള്‍ഡ് ട്രംപിന് ശേഷം ഭാവിയില്‍ ഇസ്‌റാഈലിന് പ്രതികൂല നിലപാട് എടുക്കുന്ന ഒരു യു എസ് ഭരണകൂടത്തെ നേരിടേണ്ടി വന്നേക്കാമെന്നും, ഇത് യു എസുമായുള്ള സൈനിക

Share
‘നെഞ്ചിലും തോളിലും ഡ്രസിങ്’, ടൈഗർ ഷ്റോഫിൻ്റെ ചിത്രങ്ങൾ പുറത്ത്; അക്രമികൾ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി
INDIA 

‘നെഞ്ചിലും തോളിലും ഡ്രസിങ്’, ടൈഗർ ഷ്റോഫിൻ്റെ ചിത്രങ്ങൾ പുറത്ത്; അക്രമികൾ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി

October 19, 2026 Suhaila Ajmal
സഹപാഠിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുട്യൂബ് വിഡിയോ കണ്ട് ഗർഭച്ഛിദ്രം നടത്താൻ ശ്രമം; യുവാവ് പിടിയില്‍
INDIA Latest News 

സഹപാഠിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുട്യൂബ് വിഡിയോ കണ്ട് ഗർഭച്ഛിദ്രം നടത്താൻ ശ്രമം; യുവാവ് പിടിയില്‍

October 18, 2026 Suhaila Ajmal
  • INDIA
  • KERALA
  • GULF
  • SAUDI ARABIA
  • UAE
  • QATAR
  • KUWAIT
  • OMAN
  • BAHARAIN
  • SPORTS
  • OTHERS

CONTACT US

MALABAR NEWS COMMUNICATIONS
EMAIL: malabarnewscommunications@gmail.com

Whatsapp :
+91 8714323705
+91 9605796832

April 2023
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
« Mar   May »
Copyright © 2026 MALAYALAM NEWS DESK. All rights reserved.