ആശുപത്രിയിലേക്ക് പോകുംവഴി പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
സൌദിയിലെ റിയാദിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ പാപ്പിനിശേരി കേച്ചേരി സ്വദേശി കീരിരകത്ത് അബ്ദുല്ല (54) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് പോകുംവഴി ബത്ഹയിൽ വെച്ചാണ് കുഴഞ്ഞുവീണ് മരിച്ചത്.
റിയാദ് അതീഖയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. 30 വർഷമായി റിയാദിൽ പ്രവാസിയാണ്. പിതാവ്: ഇബ്രാഹീം, മാതാവ്: നഫീസ, ഭാര്യ: അഫ്സത്ത്, മക്കൾ: ഇബ്രാഹീം, മുഹമ്മദ് അഫ്സൽ, നഫീസത്തുൽ ശിഫ.
മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മെഹബൂബ് ചെറിയവളപ്പിൽ എന്നിവർ രംഗത്തുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273