ഖത്തറിൽ കെട്ടിടം തകർന്ന് മരിച്ചവരിൽ ജിദ്ദയിലെ മുൻ മലയാളി പ്രവാസി ഫൈസലും
ഖത്തറിൽ ബഹുനില കെട്ടിടം തകർന്ന് മരിച്ചവരിൽ മലയാളിയും ഉൾപ്പെട്ടതായി റിപ്പോർട്ട്. മലപ്പുറം നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായിയാണ് മരിച്ചത്. 39 വയസ്സായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്നാണ് ഇദ്ദേഹത്തിൻ്റെ മൃതദേഹം ലഭിച്ചത്. നിലമ്പൂരിലെ അബ്ദുസ്സമദിന്റേയും ഖദീജയുടേയും മകനാണ് ഫൈസൽ. റബീനയാണ് ഭാര്യ. റന, നദയ, മുഹമ്മദ് ഫാബിൻ എന്നിവരാണ് മക്കൾ. നാലുവർഷം മുമ്പാണ് ഇദ്ദേഹം ദോഹയിലെത്തിയത്. അതിന് മുമ്പ് പത്ത് വർഷത്തോളം സൌദിയിലെ ജിദ്ദിയിൽ പ്രവാസിയായിരുന്നു. അറിയപ്പെടുന്ന ചിത്രകാരൻ കൂടിയായ ഫൈസൽ ദോഹയിലും സാസ്കാരിക പരിപാടികളിലെ നിറ സാന്നിദ്ധ്യമായിരുന്നു.
ബുധനാഴ്ച രാവിലെ 8.18നാണ് ദോഹ അൽ മൻസൂറയിലെ ബിൻ ദിർഹമിൽ ലുലു എക്‌സ്പ്രസിന് പിൻവശമുള്ള പഴയ കെട്ടിടം തൊട്ടടുത്തുള്ള മൂന്ന് നില കെട്ടിടത്തിന് മുകളിലേക്ക് തകർന്ന് വീണത്. വിവരം അറിഞ്ഞ ഉടൻ തന്നെ ഖത്തർ ആഭ്യന്തരമന്ത്രാലയം സിവിൽ ഡിഫൻസ്, ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായി രക്ഷാപ്രവർത്തനത്തിന് തുടക്കം കുറിച്ചിരുന്നു. ശ്രമകരമായിരുന്നു രക്ഷാ പ്രവർത്തനം. രാവിലെ തകർന്ന കെട്ടിടത്തിനുള്ളിൽ നിന്നും വൈകുന്നേരത്തോടെയാണ് രണ്ട് സ്ത്രീകളെ ജീവനോടെ പുറത്തെത്തിച്ചത്. ഇരുവരെയും ആവശ്യമായ വൈദ്യചികിത്സക്കായി ആശുപത്രിയിലേക്കു മാറ്റി’ -മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ഏഴു പേരെ സംഭവസമയം തന്നെ രക്ഷപ്പെടുത്തിയിരുന്നു. 12 കുടുംബങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു.
അതേസമയം, അപകടം സംഭവിക്കുമ്പോൾ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടന്നിരുന്നതായി പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അറ്റകുറ്റപ്പണികള്‍ക്ക് നിയോഗിതരായവര്‍ക്ക് ആവശ്യമായ അനുമതിയുണ്ടോയെന്നും ഇത് അപകടത്തിന് ഒരു കാരണമായിട്ടുണ്ടോയെന്ന് പരിശോധനവിധേയമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിശദമായ അന്വേഷണത്തിന് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അപകടം നടന്നയുടന്‍ സിവില്‍ ഡിഫന്‍സ്, അല്ഫാസ, ട്രാഫിക് പൊലീസ് സംഘങ്ങള്‍ ആംബുലന്‍സും മറ്റു പരിചരണ സംവിധാനങ്ങളുമായി സ്ഥലത്തെത്തിയിരുന്നു. ഉന്നത സംവിധാനങ്ങളോടെയാണ് അധികൃതർ തകർന്നുവീണ നാലുനില പാർപ്പിടസമുച്ചയത്തിൽ പരിശോധനകൾ നടത്തിയത്.
തുര്‍ക്കിയയിലെ ഭൂകമ്പബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ ഖത്തര്‍ സുരക്ഷാസേനയിലെ സംഘങ്ങളാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നതെന്ന് ഖത്തര്‍ ഇന്റർനാഷനല്‍ സെര്‍ച്ച് ആൻഡ് റസ്ക്യൂ വിഭാഗത്തിന്റെ കമാന്‍ഡര്‍ ലെഫ്റ്റനന്റ് കേണല്‍ മുബാറക് ഷെരീദ അല്‍കഅബി പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273