ഓൺലൈനിൽ അൽ ബൈക്ക് ഓർഡർ ചെയ്തു; മലയാളിക്ക് നഷ്ടമായത് രണ്ട് ലക്ഷത്തോളം രൂപ – വീഡിയോ
മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫേസ് ബുക്കും ഇൻസ്റ്റ്ഗ്രാമും ഉപയോഗിച്ചുകൊണ്ടുള്ള പുതിയ പുതിയ തട്ടിപ്പ് കഥകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്.
മനം മയക്കുന്ന ഓഫറുകളും കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ചാണ് സൈബർ കുറ്റവാളികൾ സോഷ്യൽ മീഡിയ ഉപയോക്താക്കളെ വലയിൽ കുടുക്കുന്നത്.
ഫേസ്ബുക്ക് – ഇൻസ്റ്റഗ്രാം – ടിക് ടോക് പരസ്യങ്ങളിൽ ക്ലിക്ക് ചെയ്ത് പണി കിട്ടിയ പ്രവാസികളുടെ പുതിയ പുതിയ കഥകളാണ് ദിനേനയെന്നോണം പുറത്ത് വരുന്നത്. അത്തരം ഒരു അനുഭവം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് ആർ.ജെ ഫസ്‍ലു എന്ന അവതാരകൻ. ദുബൈയിലാണ് സംഭവം നടന്നത്. 8000 ദിർഹം അഥവാ 1.80 ലക്ഷം രൂപയാണ് ആർ.ജെ ഫസ്‍ലുവിന് തൻ്റെ ക്രഡിറ്റ് കാർഡിൽ നിന്ന് നഷ്ടമായത്.
അൽബെയ്ക്കിൻ്റേതെന്ന് തോന്നിപ്പിക്കുന്ന ഒരു വെബ് സൈറ്റിൽ കയറി ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകിയതിലൂടെയാണ് ഇയാൾക്ക് പണം നഷ്ടമായത്. അൽ ബെയ്ക്കിൻ്റെതെന്ന് ഒറ്റ നോട്ടത്തിൽ തോന്നിപ്പിക്കുന്ന സൈറ്റിൽ കയറി ഭക്ഷണത്തിന് ഓർഡർ നൽകുകയായിരുന്നു.
albaik.uaeae.com എന്ന വ്യാജ വെബ്സൈറ്റിലൂടെയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. അൽ ബൈക്കിന്റെ ഒറിജിനൽ വെബ്സൈറ്റ് അഡ്രസ് www.albaik.com എന്ന് മാത്രമാണ്. എന്നാൽ സമൂഹ മാധ്യമങ്ങളിലെ ‘50 ശതമാനം ഓഫർ’ പ്രഖ്യാപിച്ചുള്ള പരസ്യം കണ്ടപ്പോൾ ഒറ്റനോട്ടത്തിൽ ഒറിജിനൽ സൈറ്റാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.
കെ.എഫ്.സി, മക്ഡൊണാൾഡ്സ്, ഡോമിനോസ്, അൽ ബൈക്ക് എന്നിവയുടെ പേരിൽ വ്യാജ വെബ്സൈറ്റുണ്ടാക്കി ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ നിരന്തരം ഓഫറുകൾ പ്രത്യക്ഷപ്പെടാറുണ്ട്. കൂടാതെ പുതിയ മോഡൽ മൊബൈൽ ഫോണുകൾ പകുതി വിലക്കും അതിന് താഴെയും വിൽക്കുന്നതായും പ്രമുഖ ഏജൻസികളുടേതെന്ന് തോന്നിപ്പിക്കുന്ന വെബ്സൈറ്റുകൾ വഴി തട്ടിപ്പ് നടക്കാറുണ്ട്.
ഇത്തരം സൈറ്റുകളിൽ നിങ്ങൾ കേവലം ഒരു ബർഗറിനോ, അല്ലെങ്കിൽ ഒരു മൊബൈൽ ഫോണിനോ ഉള്ള പണമടക്കാനായിരിക്കും ഉദ്ദേശിക്കുക. എന്നാൽ നിങ്ങളുടെ ക്രഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകുന്നതോടെ വൻ തുക തന്നെ നഷ്ടമാകും.
അതിനാൽ ഓർഡർ ചെയ്യുമ്പോൾ ഔദ്യോഗിക ആപ്പുകളോ വെബ് സൈറ്റുകളോ മാത്രം ഉപയോഗിക്കാനും ജാഗ്രതയോടെ മാത്രം ഓണ്ലൈൻ ഇടപാടുകൾ നടത്താനും ശ്രദ്ധിക്കുക.
അനുഭവസ്ഥൻ്റെ വിശദീകരണം, വീഡിയോ കാണുക…
View this post on Instagram
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273