ജോർദാനിൽ നിന്നും സന്ദർശന വിസ പുതുക്കി മടങ്ങുന്നതിനിടെ വാഹനപകടം; മലയാളി യുവതി മരിച്ചു

സൌദിയിൽ വാഹനപകടത്തിൽ മലയാളി യുവതി മരിച്ചു. നിലമ്പൂർ ചന്തക്കുന്ന് സ്വദേശിനി പയ്യശേരി തണ്ടുപാറയ്ക്കൽ ഫസ്ന ഷെറിൻ (23)ആണ് മരിച്ചത്. ജോർദാനിൽ നിന്നും സന്ദർശന വിസ പുതുക്കി മടങ്ങി വരുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെടുകയായിരുന്നു. അൽ ലൈത്തിന് സമീപം ഇന്ന് വൈകുന്നേരമായിരുന്നു അപകടം.

മരിച്ച യുവതിയുടെ മൃതദേഹം അൽ ലൈത്ത് ഗവണ്മെന്റ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകട സമയത്ത് യുവതിയുടെ രണ്ടര വയസുള്ള ഐസൽ മറിയം എന്ന കുട്ടിയും കൂടെ ഉണ്ടായിരുന്നു. കുഞ്ഞിനും കാര്യമായ പരിക്കില്ല.

മരണ വിവരമറിഞ്ഞ് യുവതിയുടെ ഭർത്താവ് ജിസാനിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്. സന്ദർശന വിസ പുതുക്കാൻ ഭർത്താവ് കൂടെ പോയിരുന്നില്ല. മറ്റു കുടുംബാംഗങ്ങളോടൊപ്പം യുവതിയേയും കുഞ്ഞിനേയും ജോർദാനിലേക്ക് അയച്ചതായിരുന്നു.

അപകടത്തിൽ മറ്റ് എട്ട് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേർ ജിദ്ദയിലെ കിംങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ പരിക്ക് ഗുരതരമല്ല.

മരിച്ച യുവതിയെ കൂടാതെ 4 സ്ത്രീകളും, രണ്ട് പുരുഷന്മാരും, മൂന്ന് കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

 

കൂടുതൽ വിവരങ്ങൾ ഉടൻ…

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!