വിസിറ്റ് വിസ പുതുക്കാൻ ബഹറൈനിൽ പോയി തിരിച്ച് വരുന്നതിനിടെ വാഹന അപകടം; മലയാളി യുവതി മരിച്ചു

മലയാളി യുവതി സൌദിയിൽ വാഹനപകടത്തിൽ മരിച്ചു. മലപ്പുറം മങ്കടയിലെ വെള്ളില സ്വദേശി പള്ളിക്കത്തൊടി ഹംസയുടെ ഭാര്യ ഖൈറുന്നിസയാണ് മരിച്ചത്. 34 വയസ്സായിരുന്നു.

അൽ ഖർജിലെ സഹനയിൽ സന്ദർശക വിസയിലായിരുന്നു ഭർത്താവായ ഹംസയോടൊപ്പം ഇവർ സൌദിയിൽ കഴിഞ്ഞിരുന്നത്. വിസാ കാലാവധി അവസാനിക്കാറയതോടെ ശനിയഴ്ച ഉച്ചക്ക് പുതുക്കുന്നതിനായി ബഹറൈനിലേക്ക് പോയതായിരുന്നു. വിസ പുതുക്കി രാത്രിയായിരുന്നു തിരിച്ചുള്ള യാത്ര. തിരിച്ച് വരുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.

അല്‍ഖര്‍ജിന് 150 കിലോമീറ്റര്‍ അകലെവെച്ചായിരുന്നു അപകടം. മൃതദേഹം അല്‍ഖര്‍ജ് കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ സുക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധുക്കളും സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

 

Share
error: Content is protected !!