ഗുജറാത്തിൽ പാനി പൂരി വിൽപനയുമായി മോദിയുടെ അപരന്‍; വൈറല്‍ വിഡിയോ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂപ സാദൃശ്യമുള്ളയാൾ പാനി പൂരി വിൽക്കുന്നതു കണ്ട കൗതുകത്തിലാണു ജനം. പ്രധാനമന്ത്രിയുെട ജന്മനാടായ ഗുജറാത്തിൽ ആനന്ദിനടുത്ത മൊട്ട ബസാറിൽ പാനി പൂരി വിൽക്കുന്ന  ആനില്‍ ഭായ് കട്ടാറാണ് ഇപ്പോള്‍ താരമായ അപരൻ.

മോദിയുടെ രീതിയിലുള്ള വസ്ത്രവും സംസാരവും ആരെയും അദ്ഭുതപ്പെടുത്താൻ പോന്നതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്തിലുള്ള ഒരു ഫു‍ഡ് വ്ലോഗറാണ് പാനി പൂരി വിൽക്കുന്ന മോദിയുടെ അപരനെ കണ്ടെത്തിയതും ലോകത്തിനു മുന്നിലേക്ക് എത്തിച്ചതും. വ്ലോഗർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോ ഏറെ ശ്രദ്ധേയമായി.

ആളുകള്‍ തന്നെ മോദി എന്ന് വിളിക്കുമ്പോള്‍ സന്തോഷമാണെന്ന് കട്ടാർ പറയുന്നു. മോദി ഒരു ചായക്കടക്കാരനായിരുന്നു എന്നതും താൻ പാനി പൂരി കട നടത്തുന്നു എന്നതും തന്നെ ആവേശം കൊള്ളിക്കുന്നു. ഒരു ചായക്കടക്കാരൻ ആയിരുന്നെങ്കിൽ മോദിയെപ്പോലെ വലിയ നിലയിൽ എത്തിയേനെയെന്ന് ആളുകൾ പറയാറുണ്ടന്നും അനിൽ ഭായ് കൂട്ടിച്ചേർത്തു. പാനി പൂരി, ദഹി പൂരി…പല തരത്തിലുള്ള രുചിക്കൂട്ടുകൾ കഴിക്കാൻ ആളുകൾ ഇവിടെ എത്താറുണ്ട്.

 

വീഡിയോ കാണുക..

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share