‘വിവാഹം മുടക്കാൻ ശ്രമിച്ചെന്ന് സംശയം’; SFI വനിതാ നേതാവിനെ ബൈക്കിടിച്ച് വീഴ്ത്തി മര്‍ദിച്ചു, DYFI നേതാവിനെതിരെ പരാതി
ആലപ്പുഴ: ഹരിപ്പാട് എസ്.എഫ്.ഐ ഏരിയാ പ്രസിഡന്റായ വിദ്യാര്‍ഥിനിയെ ബൈക്കിടിച്ച് വീഴ്ത്തി മര്‍ദിച്ചതായി പരാതി. ഡി.വൈ.എഫ്.ഐ ബ്ലോക് ഭാരവാഹിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണിക്കെതിരെയാണ് പരാതി. തലയ്ക്ക് മുറിവേറ്റ വിദ്യാര്‍ഥിനി പി. ചിന്നുവിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരള സര്‍വകലാശാല വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയാണ് മര്‍ദനത്തിനിരയായ ചിന്നു.
ഹരിപ്പാട് നാരകത്തറ ജംക്‌ഷനിൽ തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. മറ്റൊരു എസ്.എഫ്.ഐ പ്രവര്‍ത്തകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു പി. ചിന്നു. വഴിയില്‍വച്ച് ഇവരെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ഉണ്ണി ചിന്നുവിനെ മര്‍ദിച്ചതായാണ് പരാതി. ഉണ്ണിക്കൊപ്പം നിരവധി സി.പി.എം അനുഭാവികളും ഇവരെ മര്‍ദിച്ചതായി പറയുന്നു. അമ്പാടി ഉണ്ണിക്കെതിരെ ചിന്നു പാർട്ടി നേതൃത്വത്തിനു പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് സൂചന.
തലയ്ക്ക് ഉൾപ്പെടെ പരുക്കേറ്റ ചിന്നു ചികിത്സയിലാണ്. ഡിവൈഎഫ്ഐയുടെ ബ്ലോക്ക് വൈസ് പ്രസിഡന്റും സിപിഎം കുമാരപുരം ബ്രാഞ്ച് സെക്രട്ടറിയുമാണ് പ്രതിയായ അമ്പാടി ഉണ്ണി. ഇയാൾക്കൊപ്പം മറ്റു ചിലരുമുണ്ടായിരുന്നുവെന്നാണ് വിവരം.
മോശമായ പെരുമാറ്റത്തിന്റെ പേരിൽ ചിന്നുവും മറ്റു ചില പെൺകുട്ടികളും അമ്പാടി ഉണ്ണിക്കെതിരെ ഹരിപ്പാട് ഏരിയ നേതൃത്വത്തിനും ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിനും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎഫ്ഐ നേതൃത്വം മൂന്നംഗ കമ്മിഷനെ വച്ച് തെളിവെടുപ്പ് നടത്തി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ചിന്നുവിനെതിരെ ആക്രമണമുണ്ടായത്. അമ്പാടി ഉണ്ണിക്ക് വിവാഹമാലോചിക്കുന്ന പെൺകുട്ടിയുടെ വീട്ടുകാരെ, അപമര്യാദയായി പെരുമാറിയ സംഭവം ചിന്നു ഉൾപ്പെടെയുള്ളവർ ചേർന്ന് അറിയിച്ചെന്ന സംശയവും ആക്രമണത്തിനു കാരണമായെന്നു പറയുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273