മദ്യം നൽകി പീഡനം; നഴ്സിങ് വിദ്യാർഥിനി കോഴിക്കോട്ട് കൂട്ടബലാത്സംഗത്തിന് ഇരയായി

കോഴിക്കോട് മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി സുഹൃത്തുക്കളാൽ കൂട്ടബലാത്സംഗത്തിനിരയായി. സ്കൂളിൽ സഹപാഠികളായിരുന്ന രണ്ടു ആൺ കുട്ടികൾ ഹോസ്റ്റലിൽ വിളിച്ചു വരുത്തി എറണാകുളം സ്വദേശിയായ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഇരുവർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇരുവരും ഒളിവിലാണ്.

നേരത്തെ, സ്കൂളിൽ സഹപാഠികളായിരുന്ന ആൺകുട്ടികൾ വീണ്ടും കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. കഴിഞ്ഞ 18ന് രാത്രി ബീച്ചിനു സമീപം ആൺകുട്ടികൾ താമസിക്കുന്ന  ഹോസ്റ്റലിലേക്ക് പെൺകുട്ടിയെ വിളിച്ചു വരുത്തുകയായിരുന്നു.

മദ്യപിച്ച 2 ആണ്കുട്ടികളും കുട്ടിക്കും ബലമായി മദ്യം നൽകുകയായിരുന്നുവെന്നാണ് പരാതി. പ്രതികളിൽ ഒരാൾ കോഴിക്കോട്ടം രണ്ടാമത്തെയാൾ എറണാകുളത്തും പഠിക്കുകയാണ്. അബോധാവസ്ഥയിലായ വിദ്യാർഥിനി രാവിലെ ബോധം വന്നശേഷം സുഹൃത്തിനെ വിളിച്ചു വരുത്തി ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു.

നഴ്സിങ് കോളജിലെത്തിയ കുട്ടിയിൽ മാനസിക അസ്വാസ്ഥ്യം കണ്ടതിനെ തുടർന്ന് സ്ഥാപന അധികൃതർ കൗൺസലിങ് നടത്തിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്.

തുടർന്ന് ബന്ധുക്കളെ വിവരം അറിയിച്ചു. മാതാപിതാക്കൾക്കൊപ്പം ഇന്നലെ കസബ സ്റ്റേഷനിലെത്തി വിദ്യാർഥിനി മൊഴി നൽകുകയായിരുന്നു. പ്രതികളെ കുറിച്ചുള്ള വിവരങ്ങളെല്ലാം പൊലീസിനു കൈമാറിയിട്ടുണ്ട്.

ഇൻസ്പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടാനാകുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. ഇവരുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചിട്ടുണ്ട്. ഇവരുടെ കൃത്യമായ വിശദാംശങ്ങളും ലഭ്യമായിട്ടുണ്ട്. ഇതുവച്ചാണു പ്രതികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

 

Share
error: Content is protected !!