രണ്ട് പ്രവാസി മലയാളികളെ താമസസ്ഥലങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തി

രണ്ട് പ്രവാസി മലയാളിയെ യുഎഇയിലെ വ്യത്യസ്ഥ താമസ സ്ഥലങ്ങളിലായി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂര്‍ എടക്കളിയൂര്‍ പുളിക്കല്‍ വീട്ടില്‍ അബൂബക്കര്‍ (65) ആണ് മരിച്ചവരിൽ ഒരാൾ. അബുദാബിയിൽ അല്‍ റഹ്‍ബയിലെ താമസ സ്ഥലത്താണ് ഇയാൾ മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ – റംല. മക്കള്‍ – മുഹമ്മദ് അലി, റംഷാദ്, അസ്‍ലം.

നരിപ്പറ്റ കണിയാങ്കണ്ടിയില്‍ കിഷോര്‍ (32) ആണ് മരിച്ച രണ്ടാമത്തെ മലയാളി. ദുബൈയിലെ താമസ സ്ഥലത്താണ് ഏതാനും ദിവസം മുമ്പ് കിഷോറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുഎഇയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. എ.വി കൃഷ്‍ണന്റെയും ശോഭയുടെയും മകനാണ്. സഹോദരി – ഷഗിന.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!