അജ്മാനിൽ വൻ തീപിടുത്തം; നിരവധി കെട്ടിടങ്ങളും വാഹനങ്ങളും കത്തിനശിച്ചു – വീഡിയോ

യുഎഇയിലെ അജ്മാനിൽ വൻ തീപിടുത്തം. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തീപിടുത്തത്തിൽ ചാമ്പലായി.  വെള്ളിയാഴ്ച പുലർച്ചെ അജ്മാനിലെ എണ്ണ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്.

പുലർച്ചെ 3.30 ഓടെ എണ്ണ ഫാക്ടറിയിൽ തീപിടിത്തമുണ്ടാകുകയായിരുന്നു. തുടർന്ന് പെട്ടെന്ന് ഒരു റെസിഡൻഷ്യൽ കെട്ടിടം, പ്രിന്റിംഗ് പ്രസ്, വെയർഹൗസുകൾ, നിരവധി കാറുകൾ എന്നിവയിലേക്ക് തീ പടർന്ന് പിടിക്കുകയും അവ പൂർണമായും കത്തിയമരുകയും ചെയ്തതായി അജ്മാൻ പോലീസ് അറിയിച്ചു.

ദുബായ്, ഷാർജ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ നിന്നുള്ള സപ്പോർട്ട് ടീമുകളും സിവിൽ ഡിഫൻസിലെ അഗ്നിശമന സേനാംഗങ്ങളും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

അഗ്നിശമന സേനാംഗങ്ങൾ അത് നിയന്ത്രണവിധേയമാക്കാൻ പാടുപെടുമ്പോൾ, വൻ പുകക്കുഴലുകൾക്കിടയിൽ തീ ആളിപ്പടരുന്നത് പോലീസ് പങ്കിട്ട ഒരു വീഡിയോയിൽ വ്യക്തമാണ്. ഒരു കെട്ടിടത്തിന്റെ കത്തിനശിച്ച അവശിഷ്ടങ്ങളും കുറഞ്ഞത് ഒരു ഡസനോളം കാറുകളുടെ ദൃശ്യങ്ങളും ഫോട്ടോകളിൽ കാണാം. 

 

വീഡിയോ കാണുക..

 

 

 

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!