സൗദിയിൽ പുതിയ ബസ് സർവീസ് പദ്ധതി; 35,000 പേർക്ക് തൊഴിൽ ലഭിക്കും
സൗദിയിലെ നഗരങ്ങൾക്കിടയിൽ ബസ് സർവിസ് തുടങ്ങാൻ വൻ പദ്ധതി വരുന്നു. പൊതുഗതാഗത സംവിധാനത്തിനുള്ള ഏറ്റവും വലിയ പദ്ധതിയാണിത്. ഇതിനായുള്ള കരാറിൽ ഒപ്പുവെച്ചതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചു.
സൌദിയിലെ 200-ലധികം നഗരങ്ങളെയും ചെറുപട്ടണങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഗതാഗത ശൃംഖല സ്ഥാപിക്കും. 76 റൂട്ടുകളിലായി പ്രതിവർഷം 60 ലക്ഷത്തിലധികം യാത്രക്കാർക്ക് പദ്ധതി ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പ്രാവർത്തികമാകുന്നോടെ 35,000 പേർക്ക് തൊഴിലവസരങ്ങളുമുണ്ടാകും.
നഗരങ്ങൾക്കിടയിലെ പൊതുഗതാഗത പദ്ധതികൾക്കായി മൂന്ന് കരാറുകളിലാണ് ഒപ്പുവെച്ചത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യാപ്രകാരം സജ്ജീകരിച്ച പരിസ്ഥിതി സൗഹൃദ ബസുകളായിരിക്കും ഇതിനായി ഉപയോഗിക്കുക. ഉയർന്ന ഗുണനിലവാരത്തിലുള്ള ഗതാഗത സേവനമാണ് യാത്രക്കാർക്ക് ലഭിക്കുക, അന്താരാഷ്ട്ര നിലവാരത്തിലാണ് പദ്ധതി. അതിനായി ആഗോള നിർമാണ, സർവിസ് കമ്പനികളുമായാണ് കരാറിലേർപ്പെടുന്നത്.
ഇൻറർസിറ്റി ട്രാൻസ്പോർട്ട് സർവിസ് മേഖലയിലെ ആദ്യത്തെ വിദേശ നിക്ഷേപമാണ് ഈ പദ്ധതിയെന്ന് ഗതാഗത-ലോജിസ്റ്റിക് സർവിസ് മന്ത്രിയും പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജി. സാലിഹ് ബിൻ നാസർ അൽജാസർ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273