100 മീഡിയാ ഫയലുകള്‍ ഒരുമിച്ചയക്കാം, ക്യാപ്ഷനോടുകൂടി ഡോക്യുമെൻ്റുകൾ; വാട്സാപ്പില്‍ വമ്പന്‍ അപ്ഡേറ്റ്
പുതിയ ഫീച്ചറുകള്‍ പ്രഖ്യാപിച്ച് വാട്സാപ്പ്. ആന്‍ഡ്രോയിഡ് ആപ്പിലാണ് പുതിയ സൗകര്യങ്ങള്‍ ലഭിക്കുക. ഡോക്യുമെന്റുകള്‍ക്കൊപ്പം ക്യാപ്ഷനും പങ്കുവെക്കുക, കൂടുതല്‍ ദൈര്‍ഘ്യമുള്ള ഗ്രൂപ്പ് സബ്ജക്ടും ഡിസ്ക്രിപ്ഷനും, 100 മീഡിയാ ഫയലുകള്‍ ഒരുമിച്ച് പങ്കുവെക്കാനുള്ള സൗകര്യം തുടങ്ങിയ സൗകര്യങ്ങളാണ് അവതരിപ്പിച്ചത്.
വാട്സാപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്ത എല്ലാവര്ക്കും ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാനാവും.
നേരത്തെ ഒരുസമയം 30 മീഡിയാ ഫയലുകള്‍ മാത്രം പങ്കുവെക്കാനാണ് വാട്സാപ്പ് അനുവദിച്ചിരുന്നത്. 100 മീഡിയാ ഫയലുകള്‍ അയക്കുന്നതിനുള്ള സംവിധാനം വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ് ഐഓഎസ് ബീറ്റാ പതിപ്പുകളില്‍ നേരത്തെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഈ സൗകര്യങ്ങള്‍ ഐഓഎസ് ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ ലഭ്യമാക്കുമെന്ന് വ്യക്തമല്ല.
ചിത്രങ്ങള്‍ പങ്കുവെക്കുമ്പോള്‍ ക്യാപ്ഷനും പങ്കുവെക്കപ്പെടുന്ന ഫീച്ചര്‍ വാട്സാപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതിന് സമാനമായി ഇനി മുതല്‍ ഡോക്യുമെന്റുകള്‍ പങ്കുവെക്കുമ്പോഴും ഒപ്പമുള്ള ക്യാപ്ഷനുകള്‍ പങ്കുവെക്കപ്പെടും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273