ഇരുമെയ്യായി അബ്ദുല്ലയും സൽമാനും; സയാമീസ് ഇരട്ടകളുടെ വേർപ്പെടുത്തൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി – വീഡിയോ

യെമനികളായ സയാമീസ് ഇരട്ടകളായ അബ്ദുല്ലയുടേയും സൽമാൻ്റേയും വേർപിരിക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. റിയാദിലെ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ഇന്ന് രാവിലെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. കുട്ടികൾ ഇരുവരും ആരോഗ്യത്തോടെയിരിക്കുന്നതായി ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. അബ്ദുല്ല അൽ റബീഅ പറഞ്ഞു. 

കിംഗ് സല്‍മാന്‍ ഹുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ സൂപര്‍വൈസറും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും പ്രമുഖ സയാമീസ് വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. വിവിധ വിഭാഗത്തിൽപ്പെട്ട ഡോക്ടർമാരും വിദഗ്ധരുമുൾപ്പെടുന്ന 35 പേരടങ്ങുന്ന മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയയിൽ പങ്കെടുത്തു.

ശസ്ത്രിയ പൂർണമായും വിജയകരമായിരുന്നുവെന്ന് നേതൃത്വം നൽകിയ ഡോ. അബ്ദുല്ല അൽ റബീഅ പറഞ്ഞു. പ്രത്യുൽപ്പാദന, മൂത്രായശ സംവിധാനങ്ങളും വൻ കുടലും ഒട്ടിച്ചേർന്ന നിലയിലായിരുന്നു കുട്ടികളെ റിയാദിലെ ആശുപത്രിയിലെത്തിച്ചത്. 

ആറ് ഘട്ടങ്ങളിലായി നടന്ന ഓപ്പറേഷന് ഏകദേശം 10 മണിക്കൂർ സമയമെടുത്തു. ടെക്നിക്കൽ, നഴ്‌സിംഗ് കേഡറുകൾക്കൊപ്പം നിരവധി ഓർത്തോപീഡിസ്റ്റുകൾ, യൂറോളജിസ്റ്റുകൾ, പീഡിയാട്രീഷ്യൻമാർ, പ്ലാസ്റ്റിക് സർജന്മാർ എന്നിവർ ശസ്ത്രക്രിയയിൽ പങ്കെടുത്തു. യെമനിൽ നിന്നുള്ള എട്ടമാത്തെ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്ന ശസ്ത്രക്രിയയാണിത്. സൌദിയിൽ നടക്കുന്ന അമ്പത്തി അഞ്ചാമത്തെ ഓപ്പറേഷനാണെന്നും അബ്ദുല്ല അൽ റബീഅ പറഞ്ഞു.

ശസ്ത്രക്രിയക്ക് ശേഷമുള്ള വീഡിയോ 

 

 

ശസ്ത്രക്രിയയുടെ വീഡിയോ

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!