സൗദിയിൽ കൂടുതൽ മേഖലകളിൽ നിരീക്ഷണ ക്യാമറകൾ നിർബന്ധമാക്കി

സൌദിയിൽ സുരക്ഷ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ നിർബന്ധമായ കൂടുതൽ മേഖലകളുടെ പട്ടിക സിവിൽ ഡിഫൻസ് വിഭാഗം പുറത്തുവിട്ടു.

ക്ലബ്ബുകൾ, സ്പോർട്സ് സ്റ്റേഡിയങ്ങൾ, വിവിധ സ്ഥപാനങ്ങൾ എന്നിവടിങ്ങളിൽ നിർബന്ധമായും ക്യാമറകൾ സ്ഥാപിച്ചിരിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പുറത്തുവിട്ട പുതിയ പട്ടികയിൽ വ്യക്തമാക്കുന്നു.

കുടാതെ ഭക്ഷണ സേവനങ്ങൾ, പൊതു-സ്വകാര്യ സാംസ്കാരിക സ്ഥാപനങ്ങൾ, യുവജന കേന്ദ്രങ്ങൾ, പൊതു-സ്വകാര്യ വിനോദ സ്ഥാപനങ്ങളും കേന്ദ്രങ്ങൾ എന്നിവയും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇവന്റുകളും ഉത്സവങ്ങളും മറ്റു ആഘോഷപരിപാടികളും നടത്തുന്ന വേദികൾ, പൊതു-സ്വകാര്യ മ്യൂസിയങ്ങൾ, സന്ദർശകരെ സ്വീകരിക്കുന്ന ചരിത്ര പൈതൃക സ്ഥലങ്ങൾ എന്നിവിടങ്ങളലിും സുരക്ഷാ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നാണ് സിവിൽ ഡിഫൻസിൻ്റെ നിർദേശം. 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!