മലപ്പുറത്ത് യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ, ഭർത്താവിനെ കസ്റ്റഡിയിലെടുത്തു
മലപ്പുറം: നിലമ്പൂര്‍ മമ്പാട് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചുങ്കത്തറ സ്വദേശിനി സുല്‍ഫത്തിനെയാണ് (24) ബുധനാഴ്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടത്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സുൽഫത്തിന്റെ ബന്ധുവായ സക്കീർ ഹുസൈന് പൊലീസിൽ പരാതി നൽകി. സുൽഫത്തിന്റെ ഭർത്താവ് ഷമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മമ്പാടിനടുത്ത് പൊങ്ങല്ലൂരിലെ ഭർതൃവീട്ടിലാണ് സുൽഫത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുൽഫത്ത് തൂങ്ങിമരിച്ചെന്നാണ് ഭർതൃവീട്ടുകാർ അറിയിച്ചത്. എന്നാൽ, മരണ വിവരമറിഞ്ഞ് നാട്ടുകാർ എത്തുമ്പോൾ സുൽഫത്തിന്റെ മൃതദേഹം കെട്ടഴിച്ച് നിലത്തു കിടത്തിയ നിലയിലായിരുന്നു. പുലർച്ചെ വീട്ടിൽനിന്നു ബഹളം കേട്ടിരുന്നെങ്കിലും ഇതു പതിവായതിനാൽ നാട്ടുകാർ ആദ്യം കാര്യമാക്കിയില്ല. പിന്നീടാണ് മരണ വിവരം പുറത്തായത്. അതേസമയം, ശരീരത്തില്‍ കയര്മുറുകിയതിന്റെ പാടുകള്‍ ഒന്നും കാണാനില്ലെന്നാണ് പ്രദ്ദേശവാസികളും ബന്ധുക്കളും പറയുന്നത്. സുല്‍ഫത്തിന്റെ സഹോദരനും പൊങ്ങല്ലൂരിലെ ഇവരുടെ വീട്ടിലുണ്ടായിരുന്നു.
ചുങ്കത്തറ പൂക്കോട്ടുമണ്ണ മുഞ്ഞാക്കല് മുഹമ്മദാലിയുടെയും റസിയയുടെയും മകളാണ് സുല്‍ഫത്ത്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. നിലമ്പൂര്‍ ജില്ല ആശുപത്രിയിലുള്ള മൃതദേഹം വിരലടയാള വിദഗ്ധരും ഫൊറന്‍സിക് വിഭാഗവുമെത്തി പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റും
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273