മക്ക ക്രൈൻ അപകടം: ബിൻലാദൻ കമ്പനിക്ക് 20 മില്യൺ റിയാൽ പിഴ ചുമത്തി

മക്ക മസ്ജിദുൽ ഹറമിൽ 2015ൽ നടന്ന ക്രൈൻ അപകടത്തിൽ നിർമ്മാണ കമ്പനിയായ സൌദി ബിൻലാദിൻ കമ്പനിക്ക് 20 മില്യൺ റിയാൽ പിഴ ചുമത്തി. “മസ്ജിദുൽ ഹറാം ക്രെയിൻ” കേസിൽ മക്ക ക്രിമിനൽ അപ്പീൽ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

അശ്രദ്ധയും സുരക്ഷാ ചട്ട ലംഘനങ്ങളും കണ്ടെത്തിയതിനെ തുടർന്ന് 3 പ്രതികൾക്ക് 6 മാസം തടവും 30,000 റിയാൽ പിഴയും 4 പേർക്ക് 3 മാസത്തെ തടവും 15,000 റിയാൽ പിഴയും വിധിച്ചു.

2015 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഹജ്ജിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മക്കയിലെ ഹറമിൽ വികസന പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ചിരുന്ന കൂറ്റൻ ക്രൈനിൽ ഒരെണ്ണം ശക്തമായ കാറ്റിൽ ഉലഞ്ഞ് നിലംപതിക്കുകയായിരുന്നു. അപകടത്തിൽ മലയാളി ഹജ്ജ് തീർത്ഥാടകരുൾപ്പെടെ നൂറിലധികം പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഒരു ഘട്ടത്തിൽ മുഴുവൻ പ്രതികളേയും കോടതി കുറ്റവിമുക്തമാക്കിയിരുന്നു. എന്നാൽ വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ ഹരജി പരിഗണിച്ചാണ് ഇപ്പോൾ ബിൻലാദൻ കമ്പനിക്കും ഏഴ് പ്രതികൾക്കും ശിക്ഷ വിധിച്ചത്.

വിധിക്കതിരെ അപ്പീൽ സമർപ്പിക്കാൻ അവകാശമുണ്ടെന്നും, ഇല്ലെങ്കിൽ ഇത് അന്തിമവിധിയായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

.

സൗദി വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

 

 

 

 

 

പതിവ് നടപടിക്രമങ്ങൾക്കനുസൃതമായി സുപ്രീം കോടതിയിൽ ഒരു കാസേഷൻ അപേക്ഷ സമർപ്പിച്ചില്ലെങ്കിൽ വിധികൾ അന്തിമമായി കണക്കാക്കുമെന്ന് വിവരമുള്ള വൃത്തങ്ങൾ അറി

Share
error: Content is protected !!