ഭര്‍ത്താവിനും സഹോദരിക്കുമൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി മക്കയിൽ നിര്യാതയായി

മലയാളി തീർത്ഥാടക മക്കയിൽ നിര്യാതയായി. ആലപ്പുഴ വണ്ടാനം കണ്ണങ്ങേഴം സുഹറ ബീവിയാണ് (63) മരിച്ചത്.  നീർക്കുന്നം ബാബ് മക്ക ഉംറ ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ ഭർത്താവ് അബ്ദുൽ അസീസ്, സഹോദരി റംല എന്നിവർക്കൊപ്പം കഴിഞ്ഞ 28നാണ് സുഹറ ബീവി മക്കയിലേക്ക് പുറപ്പെട്ടത്.

ബുധനാഴ്ച അസുഖബാധിതയായതിനെ തുടർന്ന് മക്കയിലെ അൽ നൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ മരിച്ചു.

ഖബറടക്കം മക്കയിൽ. മക്കൾ – ഐശത്ത്, അമീന (കെ.എസ്.ഇ.ബി പുന്നപ്ര), ആരിഫ. മരുമക്കൾ – ഷരീഫ്, അഫ്സൽ, പരേതനായ ഹനീഫ്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share